സുമദളശോഭിത സുന്ദരവദനം
ശ്യാമമനോഹരസുന്ദരരൂപം
സരസമനോഹര
അഴകിയകേശം
കടമിഴികോണിണ
മാൻമിഴിലാസ്യം
മധുമൊഴിതൂകിണ അധരവിലാസം
അഴകിതകൗസ്തുഭ
ശോദിതഭാവം
വദനമനോഹര
ശ്രേഷ്ടവിഹാരം
അഴകിതകുഞ്ചിത മഞ്ചിതകാന്തം
കുസുമദളാഞ്ചിത
മാസ്മരഗന്ധം
മിഴിമണികോണിണ
കനകലതാസ്യം
കർണ്ണതികുഞ്ചല മണിമയശോഭം
അരമണികിങ്ങിണി അസലവിലാസം
വസ്ത്രമണിഞ്ഞൊരു ദേഹവിലാസം
പാദപതാഞ്ചിത കാഞ്ചിതരൂപം
കണ്ണിണലക്ഷ്‌മീ
വദനസൗരൂഥം
കാണുന്നുഞാൻ മനസ്സിലെന്നും
സിന്ദൂരംപോലന്തരമാകെ
സന്ധ്യക്കിത്തിരി
കളഭനിറത്തിൽ
പൊന്നൊളിതൂകി
ഉച്ചിയിൽപൂക്കിണ
ചെന്താരത്തിര
കത്തിജ്വലിക്കും
കൺമണിപൂത്തു വിരിഞ്ഞതുകാണാൻ
മഴവെള്ളത്തിൽ തുള്ളിചാടി
ചെങ്കൊടിപാറും
കളറുംകണ്ട്
അവളുടെ മിഴികൾക്കത്ഭുതമേറി
തൈലംതേച്ചു മിനുക്കീയവളുടെ
സുന്ദരഗന്ധം
നാസികമന്ത്രം
മിഴികൾ കഥകൾകേൾക്കാൻ
വെമ്പിണ
കർണ്ണപുടത്തിനു
കൗതകമേറി
പ്രണയംനിറയും
എൻമനതാരിൽ
കതിരായ്പൂത്തു വിരിഞ്ഞൊരുപുഷ്പം
വാടികരിയാനിടനൽകാതെ
സ്നേഹജലാശയം എൻപ്രണയാർച്ചന
കാലംപോയിമറഞ്ഞാലും സഖീ
എന്നുടെ മാനസവൃന്ദാവനിയിൽ
എന്നുംപൂക്കും
നറുമലരായി
സ്നേഹാർദ്രത്തിൽ
ഭാവം പൊഴിയും
കവിതകൾ വിരിയും കരകങ്കണമതിൽ
മുത്തം നൽകാൻ കൊതിയേറിഞാൻ
കോട്ടില്ലാതെ മഴയിലിറങ്ങി
ചുറ്റി നടന്നത് മിച്ചം മിച്ചം
പുശ്ചത്തിൽ കഥ നിന്നിൽ നിറഞ്ഞു
കണ്ടതുകാണാത ലയുമ്പോൾ നീ
സാന്ത്വനമെന്നൊരു വാക്കുരചെയ്യാൻ
പ്രാണസഖീ ഞാനുണ്ടാവില്ലാ
ഇനിയൊരുജന്മം
ഉണ്ടാമെങ്കിൽ
അന്നു നിനക്കാരു സമ്മാനംഞാൻ
കാലത്തിൻകൊടി
വാനിൽനിറയ്ക്കാൻ
ഭൂമിപിളർന്നുവരും
ഞാൻസത്യം
മിഴിനീരണിഞ്ഞ പ്രണയംനിന്നിൽ
നിറങ്ങൾശ്ചായം ചാർത്തുംതോറും
കരിമഷിയെഴുതിയ
കണ്ണിനു നനവായി
മിഴിനീരണിഞ്ഞ പ്രണയംപ്രണയം
വർണ്ണമിഴികൾക്കഴകായി നിൽക്കും
പുരിക കൊടിയതു എത്രവിജിത്രം
പലകുറികൾ അവ
നെറ്റിയിൽചാർത്തി
നിൽപതു കാണാൻ എത്ര വിചിത്രം
സിന്ദൂരക്കുറി
മാറ്റായിനിൽക്കും
നാസികമുകള കമ്മലുമായി
തിരുമഴകിയശോഭനഭാവം
സിന്ദൂനദിനിളയായങ്ങൊഴുകും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *