ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും വിഷു ആശംസകൾ !

വാക്കനൽ തെളിച്ചമേറു-
മാശയം വരച്ചവൾ
ഈർഷ്യയെ തുരത്തിയേറ്റ-
മാർജ്ജവം വിരിച്ചവൾ
സ്നേഹമുണ്മ മാനസത്തി-
ലാകെയും പടർത്തിയോൾ
ആർത്തവസ്ഥനത്രയർത്ഥ-
മാകുവാൻ പിറന്നവൾ
തെറ്റുടുക്കുമുണ്ണികളെ
മൂറ്റമോടെതിരിടാൻ
വാക്കുവാളുകൾ മിനുക്കി-
യാർച്ചയായ് പൊരുതുവോൾ
തീത്തിളക്കമോടെയെന്നു-
മുജ്ജ്വലിക്ക നിശ്ചയം
ചോന്ന ചിന്ത ചേർത്തു വെച്ച
അക്ഷരക്കിനാക്കളിൽ
ജീവിതച്ചുവടറിഞ്ഞു
സ്നേഹജീവനം ചിരം
🔺ഷാഫിക്കവിതകൾ

By ivayana

Leave a Reply

Your email address will not be published. Required fields are marked *