കപടമാം സ്നേഹത്തിൻ ചതുരംഗക്കളത്തിൽ,
കരുനീക്കമറിയാതെ വീണുപോയെങ്കിലും—
പരിഭവപ്പേമാരി പെയ്യാതെ ഉള്ളിലൊരു
ചെറുപുഞ്ചിരിപ്പൂവു കാത്തുനിൽപ്പൂ.
​വിശ്വസ്തതയുടെ ഉടയാടയ്ക്കുള്ളിലെ—
വിഷമുള്ള പല്ലുകൾ കണ്ടുതളരാതെ,
ആയുധം താഴെ വെച്ചാത്മബലത്താൽ—
അചഞ്ചലനായി ഞാൻ നോക്കിനിൽപ്പൂ.
​വഞ്ചിക്കപ്പെട്ടെന്ന തിരിച്ചറിവിൻ നോവിൽ,
നെഞ്ചുരുകുമ്പോഴും പതറാത്ത മൗനമേ;
നീയാണ് ധീരത, നീയാണ് വിജയം—
നിൻ ചിരി തോൽപ്പിക്കും തോറ്റ ലോകത്തെ!
​ഇരുളിലാരോ എറിഞ്ഞൊരാ കല്ലുകൾ,
ഇടറാത്ത നെഞ്ചിൽ തറച്ചുനിൽക്കെ—
ഒഴുകുന്ന രക്തത്തെ അമൃതാക്കി മാറ്റി നീ
ചിരിക്കുക, അതല്ലോ നിൻ പവിത്രമാം കീർത്തി!

By ivayana

Leave a Reply

Your email address will not be published. Required fields are marked *