ചിതറുന്ന ചിന്തകൾ കരിവളപ്പൊട്ടു പോൽ
കാർമേഘമാലകൾ തീർക്കെ
ഹൃദയാംബരത്തിലെ വർണ്ണവിതാനങ്ങൾ
ഒന്നൊഴിയാതെ മറഞ്ഞോ?

കൂടു തേടും പൂങ്കുയിലിൻ വിഷാദാർദ്ര
മാനസം നീറിപ്പുകഞ്ഞോ?
തേങ്ങും മനസ്സിൻ്റെയേകാന്തതീരങ്ങൾ
വൻതിരമാല കവർന്നോ?

മാണിക്യവീണയിൽ
സപ്തസ്വരങ്ങളും
മീട്ടവേ രാഗം നിലച്ചോ?
ഏതോ മിഴിചോർന്ന നീർക്കുമിളയ്ക്കുള്ളിൽ
നൊമ്പരമെല്ലാമലിഞ്ഞോ?

By ivayana