അഴിയൂർ സ്വദേശിയും സാഹിത്യകാരിയും കവയിത്രിയുമായ റിട്ട: അദ്ധ്യാപികയ്ക്ക് (വിഷ്ണുമംഗലം എൽ.പി.സ്ക്കൂൾ, കല്ലാച്ചി ) 6/11/26ന് കൊച്ചിൻ സാഹിത്യ അക്കാദമി കഥാമിത്രം കാവ്യമിത്രം (2025 ഡിസംബർ 27 ന് പള്ളുരുത്തിയിൽ വെച്ചു)നടത്തിയ കാവ്യമാമാങ്കം കവിയരങ്ങിൽ (ഇന്ത്യൻ നാഷണൽ പോയറ്റ് മീറ്റ് )പങ്കെടുത്ത് കവിതചൊല്ലിയതിന് ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡിന് അർഹയായി. അതിന്റെ ഭാഗമായി തൃശൂർ കേരളസാഹിത്യ അക്കാദമിയിലെ എം.ടി വാസുദേവൻ സ്മാരക വേദിയിൽ 11/5/26 ന് നടന്ന കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ് വേദിയിൽ വെച്ച് പ്രശസ്ത സിനിയാ സീരിയൽ നടനും സാഹിത്യകാരനുമായ കൊല്ലം തുളസി സാറിൽ നിന്നും ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ് മെഡലും സർട്ടിഫിക്കറ്റും സ്വീകരിച്ചു. നിയുക്ത M.L .A ശ്രീ രാജൻ പല്ലൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൊച്ചിൻ സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ പി.എസ് വിപിൻ പള്ളുരുത്തി അദ്ധ്യക്ഷം വഹിച്ചു. ശ്രീ കൊല്ലം തുളസി മുഖ്യപ്രഭാഷണം നടത്തിയ വേദിയിൽ സിനിമാതാരം ശ്രീ അജയ് ഘോഷ്, കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ് 2026 കോർഡിനേറ്റർ ശ്രീ അനസ്. ബി, ജനപ്രതിനിധികൾ, സാഹിത്യകാരന്മാർ എന്നിവർസന്നിഹിതരായിരുന്നു. കൊച്ചിൻ സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ റോബിൻ പള്ളുരുത്തി സ്വാഗതവും എ.സി. പ്രശോഭ നന്ദിയും പറഞ്ഞു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *