രചന : മംഗളൻ. എസ് ✍️
മഴകൊള്ളാനേറെക്കൊതിച്ച മണ്ണ്
മലവെള്ളമേറെക്കുടിച്ച മണ്ണ്
മലപൊട്ടിയുരുൾപ്പെട്ടി വിറച്ച മണ്ണ്
മറന്നുവോ മുണ്ടകൈയെന്ന മണ്ണ്!
മണ്ണുംപോയ് വീടുംപോയ് പൊന്നുംപോയി
മലനാട്ടിലെ പള്ളിക്കൂടം പോയി
മനുഷ്യർ നട്ട കൃഷിയും പോയി
മനക്കോട്ടകൾ തകർന്നുപോയി!
മലയിലെ പാറയൊഴുകിയെത്തി
മലവെള്ളത്തിൽ കബന്ധമൊഴുകി
മനുഷ്യർ മണ്ണിന്നടിയിലായി
മലയാള നാടാകെയന്ന് ഞെട്ടി
മലനാട്ടിൽ സർക്കാരോടിയെത്തി
മനുഷ്യത്വമാം കൈത്താങ്ങുമായി
മതഭേതമില്ലാതെ ചേർത്ത് നിർത്തി
മലയാളനാട് ചരിത്രമെഴുതി!
മനോഹരമൊരു ടൗണ് പൊങ്ങി
മനമഞ്ചിക്കും ഭവനങ്ങളായി
മലനാട്ടിലോ വോട്ടെടുപ്പായി
മറുപക്ഷത്തെ ഭരണത്തിലേറ്റി..!!
മഴ പെയ്യുന്നു പേമാരി പോലെ
മനസ്സിനെന്തോ വല്ലായ്മ പോലെ
മലപൊട്ടിയുരുൾപ്പെട്ടി വന്ന ചിത്രം
മനസ്സേ മറക്കു ബീഭത്സചിത്രം.
