രചന : കലാരത്നംഗോപിക. ✍️
പെരുന്നാൾ രാവിൽ മിഴി തുറന്നൂ
പള്ളിയിൽ
പള്ളിയിലത്ഭുത കാഴ്ച കണ്ടൂ
വെള്ളത്താട്ടം പോലുള്ള കുർത്തയിൽ
എന്റെ ഖൽബിനിളക്കമായി
[പെരുന്നാൾ…..]
ഈദ് മുബാറക് പറയാൻ വന്നപ്പോൾ
ബിരിയാണി മണമുണ്ടായിരുന്നു
ഉമ്മായ്ക്ക്
കത്തറിൻ മണമുണ്ടായിരുന്നു
സെൽഫി എടുക്കാൻ കൂടിയവർക്കിടയിൽ
നിന്റെ ചിരിയിലായിരുന്നു
കണ്ണ്
നീയെന്നെ തിരയുകയായിരുന്നു
[പെരുന്നാൾ….]
കൈയിൽ മൈലാഞ്ചി
കുറി വരച്ചൂ
കണ്ണിൽ കാജൽ കറുപ്പണിഞ്ഞ്
കണ്ടാൽ കൊതിക്കിണ നിന്നുടെ മേനിയിൽ
മനസ്സുകൊണ്ടീദീൻ വചിത്രം വരച്ചു വെച്ചൂ
വാപ്പാനെ പേടിച്ച്
മാറി നിന്നൂ
[പെരുന്നാൾ……]

