കഴുകന്മാരുടെ താവളം തേടിപ്പോയവർ
കണ്ടത് മാടപ്രാവുകളെ മാത്രമായിരുന്നു…
സ്നേഹത്തോടെ പുണർന്ന നേരം,
ആ തൂവെള്ള വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച
കത്തിമുന ചെന്നു തറച്ചത് ശരീരത്തിലല്ല, ഹൃദയത്തിലായിരുന്നു!
എന്നിട്ടും… അവരാരും അത് വിശ്വസിക്കുന്നില്ല.
ഇടയൻ എങ്ങോട്ടാണ് നയിക്കുന്നതെന്ന് അറിയാനുള്ള
അവകാശം ആ പാവം കുഞ്ഞാടുകൾക്കില്ലല്ലോ…!
നാവിൻതുമ്പിൽ വിഷം ചീറ്റുന്ന വർഗ്ഗീയത,
കോരിനിറച്ചത് ഏത് ഗ്രന്ഥത്തിൽ നിന്നാണെന്ന്
കണ്ടെത്താൻ കഴിയില്ലല്ലോ…
വാക്കുകളെ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാമല്ലോ!
സീമന്തരേഖയിലെ സിന്ദൂരവും താലിച്ചരടും സാക്ഷിയാക്കി,
മനസ്സും ശരീരവും മറുകണ്ടം ചാടിയത് ആരുമറിഞ്ഞില്ലല്ലോ…
ഉള്ളിലൊളിപ്പിച്ച ആ അന്യചിത്രം മനസ്സിന്റെ ഭിത്തിക്കപ്പുറം
മറ്റാരും കാണില്ലെന്ന കപടവിശ്വാസം എത്ര ഭദ്രം…
ഫാസിസത്തിന് മാത്രം ഒറ്റ മുഖം.
തൂക്കുമരത്തിന്റെ കയറിലും വിശുദ്ധിയുടെ തണൽ തിരയുന്നവർ,
ഇനിയുമൊരു ബലിച്ചോറിനായി കാത്തിരിക്കുക തന്നെ ചെയ്യും.

ദി വാകരൻ പി കെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *