തകർന്നുടഞ്ഞ ഒരു കണ്ണാടിയിലേക്ക്, നോക്കുമ്പോൾ നമ്മൾ കാണുന്നത് പലതായി ചിതറിപ്പോയ നമ്മുടെ തന്നെ മുഖങ്ങളാണ്. ചില നേരങ്ങളിൽ നമ്മളെ ഏറ്റവും കൂടുതൽ കബളിപ്പിക്കുന്നതും നമ്മൾ വിശ്വസിച്ച അതേ കണ്ണാടികൾ തന്നെയാവാം…

നീയരികിലുള്ളപ്പോഴെൻ ലോകം—
എത്രയോ വിശാലമായിരുന്നു.
എന്നിലെ സന്തോഷവും സങ്കടങ്ങളും
എനിക്കുനേരെ നീട്ടിയത് നീയല്ലേ…
​മാഞ്ഞുപോയ നിന്റെ നിഴലിൽ, എന്നോ
എന്റെ പുഞ്ചിരിയും കവർന്നാണ് നീ പോയത്.
ഇന്നീ ശൂന്യമാം ചില്ലിൻ മുന്നിൽ നിൽക്കുമ്പോൾ
ഞാൻ തിരയുന്നത് എന്നെത്തന്നെയല്ലേ?
​നിസ്സംഗനായി നിനക്കു മുന്നിൽ നിന്ന നേരം,
നീയെന്നെ നോക്കി പരിഹസിക്കയായിരുന്നു.
‘കണ്ണാടി കള്ളം പറയില്ലെ’ന്നത്
നിന്റെ മാത്രം കള്ളം!
​’ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’—
കൂട്ടുകാരാ, അതെങ്കിലും നീ ഓർക്കൂ…
​ഇന്ന് പൊട്ടിത്തകർന്ന നിൻ മുന്നിൽ നിൽക്കെ,
തകർന്നു പോയത് ഞാൻ തന്നെയാണ്!

ദിവാകരൻ പി കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *