പാടത്തെ തുമ്പികൾ തമ്പുരു മിട്ടുമ്പോൾ
കാതില ഓല ഇളകിയതെന്തേ…
തെന്നലിലാടുമെൻ പാവാടത്തുമ്പിനിന്നെന്തേയിന്നിത്ര ഏഴഴക്…
പാടാത്ത ഗാനങ്ങൾ കേൾക്കുന്നുവോ
പാതിയെന്നോർമകൾ പോയ് മറഞ്ഞോ….
പൂമലർ മൊട്ടുകൾ പൊട്ടിച്ചിരിക്കുന്നു
തൂമൊഴി ഓരോന്നായ് ചൊല്ലിടുന്നു.
പുന്നാര മിങ്ങനെ പാടിടുമ്പോൾ
കാണാതെ വന്നു നീയിന്നും അപ്പൂപ്പൻ താടിയായ്
ചില്ലയിൽ തൊട്ടൊരു പൂവിതളായ്
കാതിനിന്നിമ്പമായ് പാടിടുന്നു.
കാതരമായിന്നും പാടിടുന്നു
പാടവരമ്പിലായ് ചാഞ്ചാടും കൈ തോല
കാറ്റിനുമുണ്ടൊരു കതിരിൽ പൂമണം .
താളത്തിലാടുമീ തുമ്പതൻ ചോട്ടിലെ
കാക്കപ്പൂവിനിന്നെന്തേ കൺ നിറഞ്ഞു .
മൂകമായ് നീറുന്ന നിൻ ചിത്രം
ഓമനേയെന്നിൽ പതിഞ്ഞിടുന്നു
ഓർമയിൽ നീയെന്നും തേങ്ങിടുന്നു…..”

By ivayana

Leave a Reply

Your email address will not be published. Required fields are marked *