ഭ്രാന്തായ് സിരകളിലൊഴുകും ലഹരിയിൽ
ജീവിതമിരുളിൽ മറയുന്നു.
ലഹരി വിതയ്ക്കും വിത്തുകളാലെ
മനമൊരു ചിതയായെരിയുന്നു.
ചതിയുടെ വഴികളതേറുന്നു, യുവ-
ശക്തികൾ ചാവേറാകുന്നു.
കഴുകന്മാരവർ ചുഴലവുമാർത്തിയി-
ലെങ്ങും ചിറകുവിരിയ്ക്കുന്നു.
ദുരിതക്കയമതിൽ മുങ്ങീടുമ്പോൾ
ഭവനമതേതും നരകസമം.
നീറും മനമൊട്ടറിവീലാർക്കും,
കാഴ്ച്ചകൾ കനലായ് മാറുന്നു.
നല്ലൊരു പുലരി പിറക്കാൻ വേണ്ടി
കരുതിയിരിക്കണമെല്ലാരും.
ആയുധമെല്ലാം രാകിമിനുക്കാം
ലഹരിക്കെതിരായ് മുന്നേറാം!

By ivayana

Leave a Reply

Your email address will not be published. Required fields are marked *