രചന : നൗഷാദ് അറക്കൽ✍️
രാഘവൻ നായരുടെ ഉറ്റ സുഹൃത്തായിരുന്നു മുനീർ. അവർ തമ്മിൽ അത്രമേൽ അഗാധമായ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.
നിർഭാഗ്യവശാൽ ഒരു വലിയ അപകടത്തിൽ മുനീറും കുടുംബവും മരണപ്പെട്ടു. ആ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ആറു വയസ്സുകാരനായ അദ്ദേഹത്തിന്റെ മകൻ റഫീഖ് മാത്രമായിരുന്നു.
ബന്ധുക്കളായി ആരുമില്ലാതിരുന്ന ആ കൊച്ചുബാലനെ മക്കളില്ലാതിരുന്ന രാഘവൻ നായരും ഭാര്യ ജാനകിയമ്മയും ചേർന്ന് ദത്തെടുത്തു. നാട്ടുകാർക്കെല്ലാം രാഘവൻ നായരെ വലിയ കാര്യമായിരുന്നു.റഫീക്കിനെ സ്വന്തം മകനായിക്കണ്ട് വളർത്തിയ അവർ അവന്റെ മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അതേപടി നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചു. ആ കാര്യത്തിൽ രാഘവൻ നായർക്കും ജാനകിയമ്മയ്ക്കും ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു.
കാലങ്ങൾ കടന്നുപോയി. പിൽക്കാലത്ത് രാഘവൻ നായർക്കും ജാനകിയമ്മയ്ക്കും സ്വന്തമായി രണ്ട് മക്കൾ കൂടി പിറന്നു; രവിയും രാധയും.
രാഘവൻ നായരുടെ കുടുംബം സ്നേഹം കൊണ്ട് നിറഞ്ഞതായിരുന്നു. രാഘവൻ നായരും ജാനകിയമ്മയും മക്കളായ രവി, രാധ, ദത്തെടുത്ത മകൻ റഫീഖ് എന്നിവരടങ്ങുന്നതായിരുന്നു ആ സന്തോഷം നിറഞ്ഞ കുടുംബം.
രാധയുടെ വിവാഹം കഴിഞ്ഞു. ഭർത്താവ് രമേശ് ബാംഗ്ലൂരിലായിരുന്നു ജോലി ചെയ്തിരുന്നത്. മകൻ രവിയും ഭാര്യ രമ്യയും രാഘവൻ
നായർക്കൊപ്പമായിരുന്നു താമസം.
എന്നാൽ രമ്യയുടെ വരവോടെ ആ കുടുംബത്തിന്റെ വിധി മാറിമറിഞ്ഞു. രമ്യ ഒരു കുടിലബുദ്ധിക്കാരിയായിരുന്നു. ഭർത്താവായ രവിയെ അവൾ സാവധാനം മദ്യത്തിന് അടിമയാക്കി. ലഹരിയുടെ സ്വാധീനത്തിൽ രവി സ്വന്തം മാതാപിതാക്കളെ വെറുക്കാൻ തുടങ്ങി.
ഒരു ദിവസം ബന്ധുവിന്റെ വീട്ടിലെ റിസപ്ഷന് എല്ലാവരും പോയപ്പോൾ രമ്യ മാത്രം വീട്ടിലുണ്ടായിരുന്നു. അന്ന് രാത്രി അപ്രതീക്ഷിതമായി രമേശ് വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചു.
ലഹരിയുടെ മയക്കത്തിൽ തളർന്നു നിൽക്കുന്ന രമേശിനെ രമ്യ വാതിലിന്റെ ലൂപ്പിലൂടെ കണ്ടു. വാതിൽ തുറന്ന് ഒരുവിധത്തിൽ അവനെ ബെഡ്റൂമിൽ ആക്കി.
സാധാരണ മദ്യപിച്ചാൽ ഒരു വാസന വരാറുണ്ടല്ലോ, അത് രമേശിൽ നിന്ന് രമ്യക്ക് അനുഭവപ്പെട്ടില്ല. രമ്യ അല്പം മദ്യപിക്കുന്ന ആളായതുകൊണ്ട് തന്നെ അത് അവൾക്ക് പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞു. അങ്ങനെ സംശയം തോന്നി ബാഗ് തുറന്നു നോക്കിയപ്പോൾ കണ്ടത് നിറയെ മയക്കുമരുന്നുകളായിരുന്നു.
ഇതൊരു സുവർണ്ണാവസരമാണെന്ന് രമ്യ ചിന്തിച്ചു. താൻ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ, നാത്തുവിന്റെ ഭർത്താവായ രമേശിനെ കരുവാക്കി ചലിപ്പിക്കാൻ ഇതിലും പറ്റിയ ഒരവസരം ഇനി കിട്ടില്ല.
രമേശുമായുള്ള അവിഹിത ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അവൾ അവനെ ഭീഷണിപ്പെടുത്തി. രമ്യ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കെല്ലാം കൂട്ടുനിൽക്കാൻ അവൾ രമേശിനെ നിർബന്ധിച്ചു. ഭയന്നുപോയ രമേശ് അവളുടെ ചതികൾക്ക് കൂട്ടുനിൽക്കാൻ നിർബന്ധിതനായി.
അച്ഛൻ രാഘവൻ നായർ തങ്ങളുടെ അതിമോഹങ്ങൾക്ക് തടസ്സമാണെന്ന് രമ്യയ്ക്ക് തോന്നി. രമേശിനെയും രവിയിനെയും കൂട്ടുപിടിച്ച് അവൾ അച്ഛനെതിരെ കള്ളക്കഥ മെനഞ്ഞു.
അച്ഛനെ തന്റെ ബെഡ്റൂമിലേക്ക് വിളിച്ച് മോശമായി പെരുമാറി എന്ന് കള്ളം പറഞ്ഞുണ്ടാക്കി. ലഹരിക്ക് അടിമയായ മകൻ രവി ഭാര്യയുടെ വാക്ക് കേട്ട് സ്വന്തം അച്ഛനെ ക്രൂരമായി മർദ്ദിച്ചു
. ആ വലിയ അപമാനം താങ്ങാനാവാതെ, നാട്ടുകാർ അറിയും എന്ന ചിന്തയോടുകൂടി രാഘവൻ നായർ ആ രാത്രി കെട്ടിത്തൂങ്ങി മരിച്ചു.
രാഘവൻ നായരുടെ മരണശേഷം സുഭാഷ് പതിവുപോലെ വീട്ടിലെത്തി തുണികൾ വാങ്ങി അലക്കാൻ കൊണ്ടുപോകുന്നതിനിടയിൽ, രമ്യയും രമേശും ജാനകിയമ്മയെ വകവരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് സുഭാഷ് മൊബൈലിൽ പകർത്തിയിരുന്നു.
ഇത് വെച്ച് സുഭാഷ് രമ്യയെ ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി.
ആദ്യം രാഘവൻ നായരുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ രമ്യ പിൻവലിച്ചു നൽകി. പിന്നീട് ജാനകിയമ്മയുടെ ജോയിന്റ് അക്കൗണ്ടാണ് അവൾക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ആ അക്കൗണ്ടിൽ നിന്ന് പണം മാറണമെങ്കിൽ ജാനകിയമ്മയുടെ ഒപ്പ് നിർബന്ധമായിരുന്നു.
രാഘവൻ നായരുടെ മരണത്തെത്തുടർന്ന് ബന്ധുക്കൾ ജാനകിയമ്മയുടെ ചുറ്റും എപ്പോഴും ഉണ്ടായിരുന്നതിനാൽ അവൾക്ക് അതിന് കഴിഞ്ഞില്ല.
ഇടയ്ക്കിടെ സുഭാഷ് വീട്ടിലെത്തി ശല്യം തുടർന്നതോടെ പണം നൽകാൻ കഴിയാതെ അവൾ വലഞ്ഞു.
ഒടുവിൽ പുറത്തുനിന്നും നാട്ടുകാരിൽ നിന്നും പണം കടം വാങ്ങാൻ അവൾ നിർബന്ധിതയായി.
സുഭാഷിന്റെ ഭീഷണി കൂടിയായപ്പോൾ അവൾ മാനസികമായി തളരുകയായിരുന്നു. ഒരു മോചനം എന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂട്ടാൻ തുടങ്ങി.
രമ്യയുടെ അടുത്ത ലക്ഷ്യം ജാനകിയമ്മയായിരുന്നു. സത്യങ്ങൾ തിരിച്ചറിയുന്ന ജാനകിയമ്മയെ ഇല്ലാതാക്കിയാലേ സ്വത്ത് പൂർണ്ണമായും കൈക്കലാക്കാൻ കഴിയൂ എന്ന് അവൾ ഉറപ്പിച്ചു.
വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി രമേശിന്റെ സഹായത്തോടെ ജാനകിയമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു.
ഇതൊരു സ്വാഭാവിക മരണമാണെന്ന് അവർ വരുത്തിത്തീർത്തു.
രാഘവൻ നായരുടെ മരണത്തിന് പിന്നിൽ രമ്യയും സംഘവുമാണെന്ന് ജാനകിയമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു. അവരുടെ അടുത്ത ലക്ഷ്യം താനും തന്റെ മക്കളുമാണെന്ന തിരിച്ചറിവ് ജാനകിയമ്മയെ ഭയപ്പെടുത്തി.
ഉടൻ തന്നെ വിദേശത്തുള്ള തന്റെ മൂത്ത മകൻ റഫീഖിനെ ജാനകിയമ്മ വിളിച്ചു മോൻ എന്റെ വയറ്റിൽ പിറന്നതല്ലെങ്കിലും, നീ എന്റെ മൂത്തമകൻ തന്നെയാണ്. എത്രയും പെട്ടെന്ന് നാട്ടിലെത്തി നിന്റെ അനിയനെയും അനുജത്തിയെയും രമ്യയുടെ സംഘത്തിൽ നിന്നും നീ രക്ഷിക്കണം. തന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
അമ്മയെക്കുറിച്ച് ഓർത്ത് നീ വിഷമിക്കേണ്ട. വയസ്സായി, എനിക്ക് മരിക്കാൻ ഒട്ടും പേടിയില്ല
അമ്മയുടെ വാക്കുകൾ കേട്ട് റഫീഖ് തകർന്നുപോയി. രാഘവൻ നായരുടെ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ വല്ലാതെ അസ്വസ്ഥനായിരുന്നു അവൻ
അതിനിടയിൽ വിദേശത്തെ ഒരു കേസിൽ കുടുങ്ങിക്കിടക്കുകയായിരുന്ന റഫീഖിന് നാട്ടിലേക്ക് വരാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ആ കേസിൽ നിന്നും രക്ഷപ്പെടാൻ വൻ തുക ചെലവാക്കി നിയമനടപടികൾ നീങ്ങവെയാണ്, കേൾക്കാൻ പാടില്ലാത്ത ആ ദുഃഖവാർത്ത അവൻ അറിഞ്ഞത്
രമ്യയും സംഘവും അമ്മയെ കൊന്നു കളഞ്ഞു
എങ്ങനെയോ കേസിൽ നിന്നും മോചിതനായി റഫീഖ് നാട്ടിലെത്തി. ക്രൂരരായ രമ്യയെയും സംഘത്തെയും അവൻ നിരീക്ഷിച്ചുകൊണ്ടേയിരുന്നുഅമ്മ പറഞ്ഞതുപോലെ അവരുടെ അടുത്ത ലക്ഷ്യം തന്റെ അനിയനും അനുജത്തിയുമായിരുന്നു. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ ആർക്കും വിട്ടുകൊടുക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തെളിവുകളെല്ലാം ശേഖരിച്ച് റഫീഖ് പോലീസ് സ്റ്റേഷനിലെത്തി
പരാതി നൽകി. ലഹരിയുടെയും അത്യാഗ്രഹത്തിന്റെയും കെണിയിൽപ്പെട്ട് സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കിയ രമ്യയും കൂട്ടാളികളും ഒടുവിൽ നിയമത്തിന് മുന്നിലെത്തി.
ഈ ദുരന്തം നമ്മളെ ഒരു വലിയ പാഠം പഠിപ്പിക്കുന്നു. മകൻ ലഹരി ഉപയോഗിക്കുന്നത് അച്ഛൻ അറിഞ്ഞിരുന്നു. ഭർത്താവ് ലഹരി ഉപയോഗിക്കുന്നത് ഭാര്യയും അറിഞ്ഞിരുന്നു.
പക്ഷേ കുടുംബത്തിന്റെ അന്തസ്സ് കളയേണ്ട എന്ന് കരുതി അവർ അത് രഹസ്യമായി വെച്ചു. ആ മൗനം അവസാനം അവരെത്തന്നെ മരണത്തിലേക്ക് നയിച്ചു. കുടുംബത്തിൽ ആർക്കെങ്കിലും ലഹരി ഉപയോഗമുണ്ടെങ്കിൽ അത് മറച്ചുവെക്കാതെ പോലീസിനെ അറിയിക്കുക. മൗനം പാലിക്കുന്നത് വലിയ ദുരന്തങ്ങൾക്കേ വഴിവെക്കൂ. സത്യം വിളിച്ചുപറയാൻ വൈകരുത്. അന്ന് അവർ അധികാരികളോട് പറഞ്ഞിരുന്നെങ്കിൽ രണ്ട് ജീവൻ അവിടെ പോകില്ലായിരുന്നു.
കണ്ണീരു തുള്ളികൾ പോലെ പെയ്തിറങ്ങും ലഹരിതൻ കോലങ്ങൾ തകർത്തെറിഞ്ഞും മനുഷ്യന്റെ ആത്മാവിൻ വെളിച്ചം സ്വയം നശിക്കും ഇരുളിലേക്കീ ലോകം എന്ന് ചൊല്ലിത്തരുന്നു ഓരോ കഥകളും ഇനിയുമൊരു മരണത്തിന് ഇടംനൽകാതെ ലഹരി മുക്തമാകട്ടെ നമ്മുടെ കുടുംബങ്ങൾ എന്നും നന്മ പൂത്തുലയട്ടെ.
