രചന : എം പി ശ്രീകുമാർ ✍️
വിരിഞ്ഞതറിഞ്ഞില്ലെ ദളങ്ങൾ
നിവർന്നതറിഞ്ഞില്ലെ
തെളിഞ്ഞതറിഞ്ഞില്ലെ അഴകു
കവിഞ്ഞതറിഞ്ഞില്ലെ
നിറഞ്ഞതറിഞ്ഞില്ലെ മധുരം
കിനിഞ്ഞതറിഞ്ഞില്ലെ
ഉതിർന്നതറിഞ്ഞില്ലെ സുഗന്ധം
പടർന്നതറിഞ്ഞില്ലെ
തെളിഞ്ഞതറിഞ്ഞില്ലെ നേരം
പുലർന്നതറിഞ്ഞില്ലെ
തളിർത്തതറിഞ്ഞില്ലെ പൂ –
ത്തുലഞ്ഞതറിഞ്ഞില്ലെ
തുടുത്തതറിഞ്ഞില്ലെ നിറങ്ങൾ
കടുത്തതറിഞ്ഞില്ലെ
പുണർന്നതറിഞ്ഞില്ലെ വസന്തം
മുകർന്നതറിഞ്ഞില്ലെ
നിറഞ്ഞ ശോഭയിൽ നേരെ
തെളിഞ്ഞു നില്ക്കണ്ടെ
നിറഞ്ഞ പീലികൾ ചേലിൽ
നിവർത്തിയാടണ്ടെ
പറന്നുയരണ്ടെ വിണ്ണിൽ
നിറഞ്ഞു നില്ക്കണ്ടെ
നിറഞ്ഞ ലാവണ്യം പൂത്തു
പൂമഴ പെയ്യണ്ടെ.
വിരിഞ്ഞതറിഞ്ഞില്ലെ ദളങ്ങൾ
നിവർന്നതറിഞ്ഞില്ലെ
തെളിഞ്ഞതറിഞ്ഞില്ലെ അഴകു
. കവിഞ്ഞതറിഞ്ഞില്ലെ !!

