അമ്മ എന്ന രണ്ട് അക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ലോകം മുഴുവൻ സ്നേഹമാണ്…
തളർന്നുപോകുന്ന ഓരോ നിമിഷത്തിലും കരുതലായി മാറുന്ന ഹൃദയം…
ചിലനേരങ്ങളിൽ
നമ്മളനുഭവിക്കുന്ന
ചില വേദനകൾ
ഏതു ഭാഷകൊണ്ടോ
ഏതു വാക്കുകൾകൊണ്ടോ
നമ്മളനുഭവിക്കുന്ന
അതേ ആഴത്തിൽ
മറ്റൊരാൾക്ക്
മനസ്സിലാക്കിക്കൊടുക്കാൻ
കഴിഞ്ഞെന്നുവരില്ല !!
പക്ഷേ
അത് പറയാതെയറിയുന്ന ഒരാൾ ഉണ്ട് അതാണ് അമ്മ.
സങ്കടപ്പെട്ടിരിക്കുന്ന
നമ്മുടെ മുഖഭാവം
നമ്മളെത്രമാത്രം
മറച്ചുപിടിക്കാൻ ശ്രമിച്ചാലും
എന്തുപറ്റി ? മോനെ എന്നുചോദിച്ച്
തോളിൽ കയ്യിതട്ടി
ചേർന്നിരിക്കുന്ന ഒരാൾ !!
ഒന്നുമില്ലെന്ന്
നമ്മളെത്ര നുണപറഞ്ഞാലും
ആ നുണയ്ക്കപ്പുറം
നമ്മുടെ കണ്ണുകളിലേക്കു നോക്കി
ആ നനവിൽ നിന്ന്
നമ്മുടെ സങ്കടത്തിൻ്റെ ആഴം
ഗ്രഹിച്ചെടുക്കുന്നവർ !!
ആയിരം പേർ നമ്മളെ തളർത്താനിറങ്ങുമ്പോൾ
സ്നേഹം കൊണ്ട്
നമ്മളെ തിരുത്താനും
ചേർത്തുപിടിക്കാനും
തയ്യാറാവുന്നു അമ്മ.
അമ്മ എപ്പോയും
കൂടെയുണ്ടാകണമെന്ന്
നമ്മളാഗ്രഹിക്കുന്നതിനേക്കാൾ
എത്രയോ തീവ്രമായി
നമ്മൾ കൂടെയുണ്ടാകണമെന്ന്
തിരികെയാഗ്രഹിക്കുന്നു അമ്മ
എൻ്റെ
സ്വന്തമെന്ന് പറയാൻ
നമുക്ക് സ്വാതന്ത്ര്യമുള്ളൊരാൾ !എല്ലാ ഘട്ടങ്ങളിലും
നമ്മെ ചേർത്തുപിടിക്കുന്നൊരാൾ !! എത്ര മേൽ.
സുകൃതം ചെയ്തവരാണ്
മനുഷ്യൻ
ഒരുപാടുപേർ
നമുക്കു നൽകുന്ന
നീറുന്ന വേദനകളെക്കാൾ
അമ്മ. നൽകുന്ന
സന്തോഷം മതിയാകും
ജീവിതം മടുക്കാതിരിക്കാനും
ജീവിതം മനോഹരമാകാനും !!
വേദനകളുടെ
വലിയ ലോകത്തിൽ
സന്തോഷത്തിൻ്റെ
ചെറിയ ലോകം തീർക്കാൻ..

By ivayana

Leave a Reply

Your email address will not be published. Required fields are marked *