രചന : അനിൽ ചേർത്തല ✍️
മഴ തകർത്തു പെയ്യുകയായിരുന്നു.
ബസ് സ്റ്റാൻഡിന്റെ ഒരു മൂലയിൽ,
ഒരേ കുടക്കീഴിൽഒരു വൃദ്ധ ദമ്പതികൾ ബസ് കാത്തുനിന്നു.
അവരുടെ കൈകൾപരസ്പരം കോർത്തിരുന്നില്ല. സംസാരവും ഉണ്ടായിരുന്നില്ല.
കനത്ത കാറ്റിൽകുടയുടെ ഒരു കമ്പി ഒടിഞ്ഞു തൂങ്ങി.കുട ഒരുവശത്തേക്ക് ചാഞ്ഞു.
മഴ അമ്മൂമ്മയുടെ തോളിലേക്ക് വീഴാൻ തുടങ്ങി.
അപ്പൂപ്പൻ ഒന്നും പറയാതെകുട വീണ്ടും അവരുടെ വശത്തേക്ക് ചരിച്ചു പിടിച്ചു.പിന്നെ മഴ മുഴുവൻഅദ്ദേഹത്തിന്റെചുമലിൽ വീണുകൊണ്ടിരുന്നു.
ഞാൻ ചോദിച്ചു:
“അപ്പൂപ്പാ, ഇങ്ങനെ നിന്നാൽനിങ്ങൾ മുഴുവൻ നനയില്ലേ?”
അദ്ദേഹം ചിരിച്ചു.അമ്മൂമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു:
“ഇവൾ നനയരുത്.എഴുപത് വർഷമായിഅതിനു വേണ്ടിയാണ് ഞാൻ കുട പിടിക്കുന്നത്.
ഇന്ന് ഒടിഞ്ഞത് കുടയുടെ കമ്പിയാണ്…എന്റെ കൈയുടെ ശീലമല്ല.”
അമ്മൂമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു:
“കള്ളം പറയണ്ട…ഒടിയാതെ കാത്തത് കുടയുടെ കമ്പിയല്ല,ഏട്ടന്റെ വാശിയാണ്.”
പിന്നെ അവർവീണ്ടും ഒരേ കുടക്കീഴിലൂടെ ചിരിച്ചു കൊണ്ടു നടന്നു. മധുവിധു കാലം പോലെ
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.
ആ നിമിഷം എനിക്ക് മനസ്സിലായി……
പ്രണയംഒരേ കുടക്കീഴിൽ നിൽക്കുന്നതല്ല.
ഞാൻ നനഞ്ഞാലുംഅവൾ നനയാതിരിക്കട്ടെ എന്ന് കരുതിസ്വന്തം തോളിലേക്ക് മഴയെ ഏറ്റുവാങ്ങുന്നഒരു ശീലമാണ്…
അതാണു പ്രണയം.

