ചർമ്മകാന്തിയോലും സുന്ദിരിപ്പെണ്ണിൻ്റെ
ചർമ്മ നാശയതി വിരൂപിണിയാക്കും
കാർഡിനോമയെന്നു പേരുള്ളൊരർബുദം!
അസ്ഥികൾ, പേശികൾ, കൊഴുപ്പുകോശങ്ങടെ
അടിവേര് തോണ്ടിനശിപ്പിക്കാനുണ്ടാകും
സാർക്കോമയെന്നൊരു പേരുള്ളൊരർബുദം!
രക്തകോശങ്ങൾ നശിപ്പിക്കാനുണ്ടാകും
രക്ഷപ്പെടാതസ്ഥി മജ്ജയും കാർന്നിടും
ലുക്കീമിയയെന്നു പേരുള്ളൊരർബുദം!
കണ്ണിൻ ഞരമ്പുകൾ ഗോളങ്ങൾ പോളകൾ
കണ്ണുകൾ രണ്ടും കവർന്നന്ഥനാക്കിടും
നേതൃാർബുദമല്ലോ വലിയൊരു വില്ലൻ!
പ്രതിരോധമാകെത്തകർത്ത് ദേഹത്തിൻ്റെ
പ്രവർത്തനക്ഷമത പാടേ തകർക്കും
ലിംഫോമയെന്നോമനപ്പേരിലർബുദം!
തലച്ചോർ, സുഷ്മനയുമാകെത്തകർക്കും
തരം കിട്ടിയാൽ നാഡിവ്യൂഹം തകർക്കും
നാഡീവ്യൂഹാർബുദമെന്ന പേരുള്ളവൻ!
ആഹാരം വായിൽ തൊടാൻ പോലുമാകില്ല
അന്നനാളത്തിലും പിടിമുറുക്കീടും
വായിലോൻ വില്ലനായ് കൂടിയാലർബുദം!
ആമാശയഭിത്തി കാർന്നങ്ങു തിന്നീടും
ആഹാരമൊട്ടും ദഹിക്കാതെയാക്കീടും
ആമാശയത്തിലൊരർബുദം വന്നെന്നാൽ!
ഗർഭധാരണത്തിൻ തടസ്സമായ് മാറു൦
ഗർഭസ്ഥ ശിശുവിനും ഭീഷണിയാകും
ഗർഭാശയാർബുദം പിടിപെട്ടെന്നാകിൽ!
അണ്ഡോൽപ്പാദനമവതാളമാക്കുന്നു
അങ്ങനെ പ്രത്യുല്പദനശേഷി കവരും
അണ്ഡാശയാർബുദശാപമേറ്റെന്നാകിൽ!
അമ്മിഞ്ഞപ്പാലാമമൃതേത്ത് തടയുന്നു
അമ്മതന്നവകാശമാകെക്കവരും
സ്ഥനാർബുദമെന്ന ദുഷ്ട നാമത്തിലും!
പുരുഷഗ്രന്ഥിയാം വൃഷണത്തിലേറ്റാൽ
പ്രത്യുല്പാദനശേഷിയും തകർന്നീടും
വൃഷണാർബുദം ജീവനും കവർന്നീടും!
അന്തരികാവയവങ്ങളോരോന്നിലും
ആരുമറിയാതൊളിച്ചു കടന്നിടും
ആരെയും കൊല്ലാൻ മടിക്കുകില്ലർബുദം!
ഒര് കോശമമിതമായ് വളരും രോഗം!
ഒരിടത്തുവന്നാൽ പടരുന്ന രോഗം!
ഒരുപാട് മനുഷ്യജീവൻ്റെ ഘാതകൻ!
ജീവിത ശൈലിയിൽ മാറ്റം വരുത്തണം
ജീവൻ കവരുമീ രോഗം തടയുവാൻ
ജീവൻ്റെ വിലയുള്ള കരുതൽ വേണം.🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *