രചന : പത്മിനി കോടോളിപ്രം ✍️
പുനർജന്മം,, അങ്ങനെയൊരു കാര്യം മനുഷ്യരിൽ കുറെപേർക്കുള്ള ഒരു വിശ്വാസം. എന്നാൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ല എന്ന് തീർത്തു പറയുന്നവരും ഉണ്ട്
വായിച്ചും കേട്ടറിഞ്ഞും പലപ്പോഴായി അറിഞ്ഞ
ചില കാര്യങ്ങൾ.
ഏഴ് ജന്മങ്ങൾ ഉണ്ടെന്ന്. ഏഴാമത്തെ ജന്മമാണത്രെ
മനുഷ്യ ജന്മം. മനുഷ്യജന്മമാണത്രെ ഏറ്റവും ശ്രേഷ്ഠമായ ജന്മം.
എന്നാൽ കിട്ടിയ ജന്മം സഫലമാവണമെങ്കിൽ,,എന്തൊക്കെ ചെയ്യണം.. ഏതൊക്കെ രീതിയിൽ ജീവിക്കണം. ആരെയൊക്കെ ബഹുമാനിക്കണം ഇതൊക്കെ പഠിപ്പിക്കാൻ ഏറ്റവും നല്ല ഗുരുനാഥൻ ആര് ❓.
ഏറ്റവും വലിയ ഗുരു അനുഭവം തന്നെ. ജീവിച്ചു തീർത്ത ദിനങ്ങൾ പിറകോട്ട് നോക്കിയാൽ കടന്നുവന്ന വഴികൾ പതുക്കെ ഓർത്തെടുത്ത് മറ്റുള്ളവരുടെ പെരുമാറ്റം,, അവരോട് തങ്ങളുടെ പെരുമാറ്റ രീതി,,ഒക്കെ വേർതിരിച്ച് കിട്ടുന്ന നല്ലതും മോശവൂമായ അനുഭവങ്ങൾ ചേർത്ത് വായിച്ചു അനുഭവങ്ങളിൽ ഉരുത്തിരിഞ്ഞു വരുന്ന പാഠം ജീവിതത്തിൽ ചേർത്ത് പിന്നെയും ജീവിത രീതികൾ മാറ്റിയെടുത്ത്, മുന്നോട്ട് ജീവിച്ച തീർക്കുന്ന ചിലരെ കുറിച്ച് അവരവർ തന്നെ അഭിപ്രായം പറയും,,ഇതൊരുപുനർജന്മമാണെന്ന്.
ഒരു കണക്കിന് അത് സത്യമാവാം ജീവിതത്തിലെ
ഏറ്റവും നല്ല നാളുകൾ
അധ്വാനിച്ച് പണമുണ്ടാക്കി
അതു മുഴുവൻ ധൂർത്തടിച്ചു,, അതിനൊപ്പം ആഡംബരം കുറഞ്ഞു പോകാതിരിക്കാൻ കടങ്ങളും വരുത്തിവെച്ച് ആത്മഹത്യ ചെയ്യുന്നവർ അവസാന നിമിഷം ഓർക്കുന്നുണ്ടാകുമോ ?
അടുത്ത ജന്മം ഉണ്ടായാൽ കണ്ടറിഞ്ഞ് സമാധാനപരമായി ജീവിക്കാമെന്ന്.
വലിയ ഒരു അപകടത്തിൽപ്പെട്ട ചികിത്സയിലൂടെ രക്ഷപ്പെട്ട ഒരു സുഹൃത്ത് ഇതിനിടക്കു പറയുന്നത് കേട്ടു ,, എന്റെ രണ്ടാം ജന്മത്തിന്റെ വാർഷികം ആണെന്ന്. അതും ഒരു കണക്കിന് അയാളുടെ പുനർജന്മം ആവാം. അപകടത്തിൽപ്പെട്ട ചോരയിൽ കുളിച്ച് ബോധം മറഞ്ഞു കിടന്ന് അയാൾ രക്ഷപ്പെട്ട് ഉണർന്നപ്പോൾ,, മുന്നിൽ കണ്ടത് പുതിയൊരു ലോകം ആയിരിക്കും. പുതിയൊരു ജന്മം. ഒക്കെ സ്വപ്നം കണ്ടു കൊണ്ടായിരിക്കാം ഉണർന്നത്
എന്നാൽ ഇതിനൊക്കെ ഒരു മറുവശം,, ഒരു മനുഷ്യൻ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു ജീവി മരണപ്പെട്ടാൽ അതിന്റെ ആത്മാവ് എന്നൊന്നുണ്ടോ,,ഉണ്ടെന്ന് തോന്നുന്നില്ല ചിലരുടെ വിശ്വാസപ്രകാരം ഉണ്ടായിരിക്കാം.
ജീവൻ നിലനിൽക്കെ തന്നെ കാഴ്ച നഷ്ടപ്പെട്ട,,കേൾവി നഷ്ടപ്പെട്ട്,,ചലനശേഷിയില്ലാതെ ജീവന്റെ തുടിപ്പ് മാത്രം,,വേർപെടാതെ നിലനിൽക്കുന്ന ശരീരം,നിശ്ചലം ആകുമ്പോൾ ഒക്കെയും അവിടം കൊണ്ട് തീർന്നില്ലേ.
മരണപ്പെട്ടു കഴിഞ്ഞ് പരേതന്റെ ആത്മാവിനു മോക്ഷം ലഭിക്കാൻ ചെയ്യുന്ന ചില ചടങ്ങുകൾ.
ഹിന്ദു ആചാരപ്രകാരം,, ചില വിശേഷ കർമങ്ങൾ ചെയ്ത്,, ആത്മാവിനെ വിളിച്ചു വരുത്തി,, പ്രതിമയിലാവാഹിച്ചു ക്ഷേത്ര ങ്ങളിലും അസ്ഥികൾ പെറുക്കി മൺ കുടത്തിൽ മരച്ചുവട്ടിൽ കുഴിച്ചു മൂടുക,, നദിയിലൊഴുക്കുക തുടങ്ങിയ ആചാരങ്ങൾ,, മരണ ത്തിന് ശേഷവും ആത്മാവ് ഈ ലോകത്ത് തന്നെയുണ്ടാവും എന്ന വിശ്വസിക്കുന്ന വർ,,,
എന്നാൽ,, മനുഷ്യന് മാത്രമാണോ ആത്മാവും മരണാന്തര ജീവിതവും,,
മനുഷ്യരുടെ കൂടെ തന്നെ,,, അവർ ഏറെ ഓമനിച്ചു വളർത്തുന്നമൃഗങ്ങൾ,മരണപ്പെട്ടാൽ,, അവർക്കു മുണ്ടാവില്ലേ മോക്ഷം കിട്ടാത്ത ആത്മാക്കൾ.
എന്നാൽ,, എത്ര പ്രിയപ്പെട്ട തായാലും,,, ഇവർക്ക് വേണ്ടി ആരും ഒരു കർമവും ചെയ്യുന്നതായി അറിയുന്നില്ല.
പഴയ കാലത്തെ പിരമിഡ്ഡുകൾ,,, നന്നങ്ങാടികൾ,, ഒക്കെ മനുഷ്യരുടെ മരണാന്തര ജീവിതത്തെ കുറിച്ച് പൂർവികർ ക്കുള്ള വിശ്വാസത്തിന്റെ പ്രതീകങ്ങളാകുന്നു. എന്നാൽ,,
മനുഷ്യന്റെ ജീവിത രീതികൾ,,,
ചുറ്റുപാട്,,, വികസനത്തിന്റെ അത്യുന്നതിയിൽ എത്തി നിൽക്കുന്ന ലോകത്തിൽ ഇന്നും
ഭൂതപ്രേതവിശ്വാസങ്ങൾ,,,
മരണാന്തര ജീവിതം,, അഥവാ പുനർ ജന്മം ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഉണ്ടെന്നത് അത്ഭുതകരം തന്നെ.
ചിലവിശ്വാസങ്ങൾ ചില മനുഷ്യമനസ്സുകളിൽ,,അല്ലെങ്കിൽ ചില മതവിഭാഗങ്ങളിൽ വ്യത്യസ്തമായിരിക്കും . ഈ ജന്മം ഇങ്ങനെ പോയി . ഇനിയുള്ള ജന്മം ഇതുപോലെതന്നെ കിട്ടണം എന്നൊക്കെ ആഗ്രഹിക്കുന്നവരും ഉണ്ടാകാം .
എന്നാൽ കിട്ടിയ ജന്മം കുറച്ച് കഷ്ടപ്പാടുകൾ അറിഞ്ഞ്,,കുറെയേറെ അധ്വാനിച്ച്,,അല്പസ്വല്പം സുഖസന്തോഷങ്ങൾ അനുഭവിച്ചറിഞ്ഞ് , അന്യരുടെ സുഖദുഃഖങ്ങളിൽ പങ്കുചേർന്ന്,,അങ്ങനെയങ്ങ് ജീവിച്ചു തീർക്കുമ്പോൾ,,, വാർദ്ധക്യസഹജമായ അസുഖങ്ങൾ അൽപമെങ്കിലും വിട്ടു നിന്ന്,, തന്റെ ആശ്രിതരെ
നല്ല നിലയിൽ എത്തിച്ചു,, മറ്റുള്ളവർക്ക് ഭാരമാകാതെ ഈ ലോകം വിട്ടു പോകാൻ കഴിയുമെങ്കിൽ അതായിരിക്കും ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ മനുഷ്യജീവിതം എന്ന് തോന്നുന്നു.
അവിടെയാകും മനുഷ്യന്റെജീവിതം
സഫല മാകുന്നത്.
എവിടെയോ വായിച്ചെടുത്ത
നാലു വരി ഓർത്തു പോകുകയാണ് “”മനുജനായ് പിറക്കുക
ദുർലഭം
മനുഷ്യനായി പിറന്നാലോ,,,
കേടറ്റ മനമൊന്ന്,,
ലഭിക്കുക ദുർലഭം,,,,
മനസ്സ് കേട റ്റിരിക്കിലും സ്വർഗ്ഗത്തിൻ
വാതിലൊന്ന് തുറക്കുക
ദുർലഭം “”
മരിച്ചു കഴിഞ്ഞാൽ സ്വർഗവും,,നരകവുമൊന്നുമല്ല,,, .. മണ്ണിൽ ലയിച്ചു ചേർന്ന് വളമായിത്തീരും…
ചിലപ്പോൾ അഗ്നി ക്കിരയായി
ഒരു പിടി ചാരമായും തീരാം.. അതിനപ്പുറം എന്ത് സ്വർഗ്ഗം,,, നരകം ജീവിച്ചിരിക്കുമ്പോൾ അല്പമെങ്കിലും നന്മ ഉണ്ടെങ്കിൽ ഇവിടെ ബാക്കി ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ ഓർമ്മകൾ എങ്കിലും ബാക്കിയുണ്ടാകും അത്രമാത്രം.
