ഇത്തിരി മധുതരൂ…..
പൂവേ… നിനക്കെന്നെ,
ഇത്രമേലിഷ്ടമാണെങ്കിൽ…….
ഇത്തിരിയോർമകൾ
പകർന്നുതരൂ… എന്റെ
ഉത്തരമില്ലാത്ത ജീവിതത്തിൽ…..
(ഇത്തിരി മധു തരൂ)

വെറുതേയിരുന്നുഞാൻ
ഉദയാസ്തമനത്തിൻ
ഇരുളും വെളിച്ചവും കോർത്തുകോർത്ത്…….
വെറുതേ…കിനാവിന്റെ
ചിറകുവിടർത്തി ഞാൻ
പറന്നൂ ജീവിത നിഴൽക്കൂത്തിൽ……
(ഇത്തിരി മധുതരൂ–)

വരുമോ…ഒരിത്തിരിനേരംനീയെന്റെ
എരിയും മനസ്സിലേ തീകെടുത്താൻ,
വരുമോ ഒരുനേർത്ത
ഗാനവും പാടിനീ
ഇവിടെയിരിക്കുമോ അൽപ്പനേരം…..
(ഇത്തിരി മധുതരൂ–)

By ivayana

Leave a Reply

Your email address will not be published. Required fields are marked *