രചന : പ്രകാശ് പോളശ്ശേരി ✍️
ആറ്റുവക്കിലെ ഞാവൽ മരത്തിലാ
രാക്കുയിൽ കണ്ഠമിടറിയിരിക്കെ
തോരാത്തമഴയിലാ ഗദ്ഗദം
തീരാത്ത ദുഖമായലിഞ്ഞങ്ങു പോയി
പവിഴത്തുരുത്തിൽ മുളച്ച വിത്തിന്റെ
ജന്മരഹസ്യം തേടേണ്ടതില്ലല്ലോ
ഏതോപാഥയിലിപ്പോഴും ,
കഥകൾപേറിയാ അഛനുംഅമ്മയും
ജനതയുടെ സുഖദുഖം പേറിയുമങ്ങനെ
ശീതളഛായ കൊടുത്തു ജീവിക്കുമ്പോൾ
ഏതോ സുരഭില നേരത്തു വന്നൊരു
മദനൻഅവൾക്കായി ഗർഭം കൊടുത്തു.
നഗരപാലകർക്കിന്നും പതിതയാണല്ലോ
നാവിലെത്തിയാൽ കറതന്നു പോകുമേ!
എന്നാലുമിവളുടെ പേരു ചേർത്തെന്നേ
ഞാവൽപഴം തിന്ന്നാവു കറുത്തെന്ന് !
ശ്രവണപുടങ്ങളിൽ അമൃതു പോലന്ന
വ ,ശ്രുതിചേർന്നതല്ലൊരുഗാനശില്പമായി,
ഇന്നും മറയാതെ മായാതെ വായ്മൊഴി
കേമമായങ്ങനെ ശ്രാവണ കാലത്തിൽ
ഇന്നുവൈവിദ്ധ്യമാർന്നേറെപഴം
തരുന്നോരു വൈദേശികങ്ങളെഇഷ്ട്ടം
പേറുന്നൊരെ, ഇന്നു പതിതയായ്
നിർത്തുന്നവളുടെ ഗുണമൊന്നറിയുക
തള്ളില്ല നിങ്ങൾ
ഇവളുടെഗദ്ഗദംഅറിഞ്ഞുതന്നാലാണല്ലോ ,
കാകപുഷ്ടത്തിന്റെകണ്ഠമിടറിയതും ,
ഇനിയുമറിയാതെനാശംവരുത്തിയാൽ ,
ഈകനി നിങ്ങൾക്ക്അപ്രാപ്യമായിടും.

