അടർന്ന ചിന്തകളടുക്കി,
മുറിവേറ്റ സ്വപ്നങ്ങൾ
കൈവെള്ളയിൽ മുറുക്കി
പടിയിറങ്ങാൻ വിധിക്കപ്പെട്ട്;
പെരുവഴിയിലുപേക്ഷിച്ചിറങ്ങി
പോകുന്ന ബന്ധങ്ങൾ..
അരുതെന്നു ചൊല്ലുവാൻ
ത്രാണിയില്ലാതമരുന്ന
വിറയാർന്ന ചുണ്ടുകൾ..
വിറച്ച പാദങ്ങൾ
ക്ഷയിച്ച ദേഹവും താങ്ങി;
വേച്ചുവേച്ചിറങ്ങേണ്ടുന്ന
മരുപ്പാതകൾ..!
ഓർമ്മകളും പ്രതീക്ഷകളു-
മൊന്നിച്ചു തുന്നിയ
ചിറകുകൾ ചേർത്തു-
വയ്ക്കാനൊരുങ്ങുമ്പോഴും,
ഊർന്നിറങ്ങുന്ന
ചോരത്തുള്ളികളിലെന്റെ
ഭൂതകാലനോവുകളാഴത്തിൽ
പടർന്നിരിക്കുന്നു..!

ദിവ്യ സി ആർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *