എന്തിനീ തിരഞ്ഞെടുപ്പുകൾ
എന്തിനീ വിധിയെഴുത്തുകൾ?
ജനങ്ങൾക്കു ഗുണങ്ങളൊട്ടും
ലഭിക്കില്ലയെങ്കിൽ..!
എന്തിനീ ഭരണകർത്താക്കൾ?
എന്തിനീ പരിഷ്കാരങ്ങൾ?
ജനങ്ങളെ കൊല്ലാക്കൊല
ചെയ്യുന്നുവെങ്കിൽ?
വോട്ടിനൂ മാത്രമായി
നോട്ടമെറിയൂന്നവർ
നോട്ടം മുകൾത്തട്ടിൽ
ഒതുക്കുകയോ?
വോട്ടുകളെല്ലാം തന്നെ
കീശയിലാക്കുന്നവർ
വോട്ടു കഴിഞ്ഞാൽ പിന്നെ
വേട്ടയാടുന്നുവോ?
ജാതിയും മതവും ചൊല്ലി
കള്ളക്കളി നടത്തി
ജാതകം മനൂഷ്യന്റെ മാറ്റി
എഴുതുന്നുവോ?
നാട്ടിലെ രീതികളൊക്കെ
മാറ്റിമറച്ചു കൊണ്ട്
നേട്ടങ്ങൾ ചിലർക്കു മാത്രം
ലഭിക്കുന്നുവോ ?
വീട്ടിലെ അടുപ്പുകളിൽ
തീയില്ലാതാക്കി നിങ്ങൾ
തീയിട്ട് മനുഷ്യരെ ചുട്ടു
കൊല്ലുന്നുവോ?
രാജ്യത്തെ കുട്ടിച്ചോറാക്കി
മുതലാളിമാർക്ക് മാത്രം
സമ്പത്തും സ്വാതന്ത്ര്യവും
കൈമാറുന്നുവോ?
എന്തിനീ തിട്ടൂരങ്ങൾ
എന്തിനീ പരിഷ്കാരങ്ങൾ?
പ്രജകളെ പറ്റിക്കാനായ്
രാമരാജ്യം?
ഇനിയുമീ പോക്കുപോയാൽ
രാജ്യമിതെങ്ങും പോകും?
രാജ്യസ്നേഹികളെ മാത്രം
കൊല്ലുകയോ?
എന്തിനീ തിരഞ്ഞെടുപ്പ്
എന്തിനീ വിധിയെഴുത്ത്
ജനങ്ങൾക്ക് ഗതിയൊട്ടുമേ
ഇല്ലെങ്കിൽ?

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *