രചന : രാജേഷ് പി ആർ ✍️
ഇഷ്ടനിലാവ്
സമ്മോഹനത്തിൽ
ഉദിച്ച നിലാവ്,
പതിവായി
എന്റെ ജീവിതനദിയെ
പുണരുന്നുണ്ട്.
രാത്രിയെന്നോ പകലെന്നോ
വ്യത്യാസമില്ലാതെ,
മനസ്സിൽ കുടിപാർക്കും
നേരങ്ങളിൽ
ഇടയ്ക്കിടെ
കണ്ണുകൾ വിടർത്തി
ചിരിക്കും.
എന്റെ മലർവാടിയിലെ
പൂക്കളിൽ പുഞ്ചിരിയായി,
സജലമിഴിയാഴമായി
ഇഷ്ടനിലാവ് മിഴിവാകുന്നുണ്ട്.
വയലും ആറുകളും
മനസ്സിൽ നിറച്ചാണ്,
കപടകോപത്തിൽ
ഇഷ്ടനിലാവ്.
എന്നെ നുള്ളി നോവിക്കുന്നത്,
എന്റെ വിഷാദം കാണാൻ.
എന്റെ ചിന്തകളെ കീഴടക്കി
ശാഖകളിലെ
അക്ഷരത്തളിരുകളെ
തഴുകി തലോടി
നിലാവിനു പറ്റിയ
ആശയങ്ങൾ വളർത്തി,
എന്നിൽ മധുരവസന്തങ്ങൾ
രചിക്കുന്നുണ്ട്.
എന്റെ വീടിനെ
ചൂഴ്ന്നും,
വിശ്രമനേരങ്ങളിൽ
മാറിൽ ചിത്രം വരച്ചും,
സർഗ്ഗലോകത്തെ
തൊട്ടുണർത്തി
ശരീരത്തിന്റെ
ഓരോ അണുവിലും
ആസക്തിയോടെ
പടർന്നു കയറി
എന്റെ രചനകളുടെ
ജീവാംശമാവുന്നുണ്ട്.
മാറിലൊരു മാർദ്ദവമായ്
തഴുകി മതിയാകാതെ
ഇഷ്ടനിറവിൽ കരങ്ങൾ
അർപ്പിച്ച്
അമർന്നു കിടക്കുകയാണ്,
ഉള്ളിലുണർവോടെ
ഇഷ്ടനിലാവ്.
എന്നിലുണർന്ന
മോഹപ്പൂങ്കാറ്റ്
വഴുതിമാറുന്ന
നിലാവിനെ
പുണർന്നുകൊണ്ടിരുന്നു,
കിതച്ചും വിയർത്തും
പുതുലോകങ്ങൾ കണ്ടങ്ങനെ,
ഇഷ്ടനിലാവും

