“വായനയിൽ കിട്ടിയ ചിലത് കൗശലപൂർവ്വം വിളമ്പുന്നു. അതിൽ സ്ത്രീ വിരുദ്ധത ചേർത്ത്… അല്ലാതെന്ത്? ” കാലത്ത് കാമിനി എത്തി പുച്ഛം വിളമ്പി. അവന്റെ കുറിക്കലുകളെ തോണ്ടി… പെൺ കമെന്റുകൾ കാണുമ്പോൾ പിട മനം പിടയതെങ്ങനെ… അവൻ ശാന്തനും, സൗമ്യനും, വിനീത വിനയനുമായി. നല്ല പാതിയോടാണെണെങ്കിൽ ഹൃദയഭേദക മറുശരം തൊടാം. ഇവളോടതെയ്താൽ നാല് നാൾ ബ്ളിക്കിങ് സമ്മാനം പലപ്പോഴും.. വേണ്ടാ മായ്ക്കണ്ടാ.. “ഇതിലും വലിയത് ചാടി കടന്നവനാണീ…. ” മൂക്കിൽ പല്ല് മുളച്ചെങ്കിലും പതിറ്റാണ്ടു പിറകിലെ വദന ഭംഗി പ്രൊഫൈൽ ആയി ഇട്ട് ശ്രദ്ധ ക്ഷണിക്കുന്ന ചിലരുണ്ട്. . ഫയൽ ചികഞ്ഞു മാറ്റിമാറ്റിയിടും അവർ ആ പുരാണ മുഖകമലങ്ങൾ. അവരോട് ഒന്നടുക്കാതെ വയ്യാ കൂവിയാ ർക്കുന്ന ചില പൂവന്മാർക്ക്… വായന ശൂന്യതയാൽ അവന്മാർക്ക് നാല് വരി ക്ലേശം.. പിന്നൊരു വഴി സാഹിത്യ ചോരണം. വല്ലവരും ഗൃഹപാഠം ചെയ്ത് സൃഷ്ടി കർമത്താൽ പ്രകാശിപ്പിച്ചത് തോണ്ടി എടുത്തു കൗശലപൂർവ്വം പോസ്റ്റ്‌ ഇടും.. കൂട്ടായ്മകളിൽ. പ്ലജെറിസം. ചൂണ്ടക്കൊളുത്തില് കുരുങ്ങി ചിലപിടകൾ ലൈക്കും കമന്റും തള്ളും ആ ഉദാത്ത മെഡുല ഒബ്ലാംഗേറ്റക്ക്…. അതിലൊരു പിടയെ സൗഹൃദ ലിസ്റ്റിൽ ചേർത്തിയത് കണ്ടാൽ താറാവ് നിരപോലെ പിന്നെ പിട വരവായി.. പിന്നവൻ സാക്ഷാൽ ശ്രീകൃഷ്ണൻ. 16008 ഗോപികമാരോടൊപ്പം… “എന്തേ മനസ്സിനൊരു നാണം പീലി തൂവൽ പൂവും നുള്ളി പ്രേമലോലനീ വഴി വരവായ് “1994 ലെ സംസ്ഥാന സിനിമ അവാർഡ് നേടിയ ഗാനം. നമ്മുടെ ശ്രീകുട്ടനും സജാതേച്ചിയും ആലപിച്ച് ലാലേട്ടൻ പാടിയാടി തകർത്ത ഹിറ്റ്‌ ഗാനം.. പുത്തഞ്ചേരി എഴുതി ബേണി ഇഗ്നേഷ്യസ് ചിട്ടമാക്കിയ പാട്ട്. ഉത്കൃഷ്ട ഗാനപിറവി എന്ന് പ്രബുദ്ധ കേരളം മുദ്ര ചാർത്തിയ പാട്ട്. പങ്കജ് മല്ലിക് ലതാജിയോടൊപ്പം ആലപിച്ച മറ്റൊരു ഹിറ്റ്‌ ഗാനം “പിയാ മിലാൻ കോ ജാനാ ” കപാല് കുണ്ഡൽ എന്നചിത്രത്തിൽ. സൈലെൻ ചൗധരിയും ലീലാ ദേശായിയും നായികാ നായക വേഷത്തിൽ. വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലിന്റെ 1939 ല് ചലച്ചിത്രാവിഷ്കാരം.. രണ്ടുമൊന്നു കേട്ടാൽ തോന്നും അത്‌ താൻ അല്ലയോ ഇത്. ഈ പാട്ടിനു കിട്ടിയ സംസ്ഥാന പുരസ്കാരത്തിൽ അനുകരണം സർക്കാർ ആദരിക്കുന്നു എന്ന് ആരോപിച്ച് ജി. ദേവരാജൻ മാസ്റ്റർ തനിക്ക് ലഭിച്ച നാല് സംസ്ഥാന അവാർഡുകളിൽ മൂന്നെണ്ണം തിരികെ നൽകിയതും അന്നത്തെ വാർത്ത. ചുരുക്കി പറഞ്ഞാൽ തനി തങ്കാഭരണങ്ങളെ മോഷ്ടിക്കപ്പെടാറുള്ളൂ. ചില ചോരന്മാർ അത്‌ ഉരുക്കി പുത്തൻ ഫാഷനിൽ… പാവം പാവം ചോരന്മാർ അതങ്ങനെത്തന്നെ എടുത്തണിയുന്നു. തിരിച്ചറിയാൻ വയ്യാത്ത പ്രബുദ്ധഭൂരിപക്ഷം അതിനെ വാനോളം പുകഴ്ത്തുന്നു.. കാമിനിയോട് അവൻ മൊ ഴിഞ്ഞു.. “ലിയോ ടോൾസ്റ്റോയി, ഏർണെസ്റ് ഹെമിങ്‌വേ, ഒ. എൻ. വി, ഒ. വി വിജയൻ തുടങ്ങിയ സകലമാന എഴുത്തു പ്രതിഭകളും വായനലഹരിയുള്ളവർ.. വായന തന്നെ എഴുത്തിന് ഹേതു. “”ചോരനല്ലാത്ത ഈയുള്ളവനെ ചോരനെന്നു ചേർത്തു വിളച്ചവളെ പ്രിയമേറുന്നു നിന്നോട്… പ്രേമപരവശനാക്കുന്നു നീയെന്നെ. ” ഇതല്ലാതെ മറ്റെന്തു പുരുഷ ത്രന്ത്രം.. അല്ലേ…

By ivayana