വെറുപ്പായിരുന്നു എനിക്ക്,
എട്ടുകാലിൽ നടക്കുന്ന….
തട്ടിൻ മുകളിൽ നിന്നും,
വിഷം ചീറ്റി ചാടുന്ന ,
ചിലന്തികളെ ചെറുപ്പത്തിൽ.
മണ്ണെണ്ണ ചീറ്റി ഞാൻ ,
കൊന്നിരുന്നു അവറ്റകളെ.
കവുങ്ങും തോട്ടത്തിൽ ,
കൂരടക്ക പെറുക്കുവാൻ ,
പ്രഭാതത്തിൽ പോകുമ്പോൾ,
വടിയെടുത്തു അടിച്ചു..
കൊന്നിരുന്നു ക്രൂരമായ്,
ഇന്ന് എനിക്കിഷ്ടമാണ് ….
പാവങ്ങളെ അമ്മചിലന്തികളെ,
ഒരൊറ്റ വിരിക്കലിന് .
എത്രകുട്ടികൾ ഹോ..
അമ്മചിലന്തി അവിടെ മരിക്കുന്നു,
മക്കൾക്കു തീറ്റ ആകുന്നു….
വെറുപ്പില്ല സ്നേഹിക്കുന്നു,
ഞാൻ ചിലന്തികളെ.
സ്വന്തം മക്കളെ….
കരിങ്കല്ലിൽ അടിച്ചു കൊന്ന,
അമ്മമാരുടെ നാട്ടിൽ….!
അമ്മേ എന്നുറക്കെ കരഞ്ഞിരിക്കാം,
അപ്പോഴും ആ പിഞ്ചോമന…!
വെറുപ്പില്ല സ്നേഹിക്കുന്നു,
ഞാൻ ചിലന്തികളെ..
രാജേഷ് .സി . കെ .ദോഹ ഖത്തർ

By ivayana