ഒരിയ്ക്കൽ ആന്മഹത്യയുടെ വക്കത്തുചെന്നുനിന്ന, ജീവിതം മുഴുവൻ പരാജയങ്ങൾ വിടാതെ പിന്തുടർന്ന ഒരു മനുഷ്യനാണ് ഇനിയങ്ങോട്ട് ലോകരാജ്യങ്ങളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിയ്ക്കാവുന്ന അമേരിയ്ക്കയെ നയിക്കാൻ പോകുന്നത്..
New elected president of United States, Mr. Joe Biden
ലോയർ ആയാണ് അദ്ദേഹം തന്റെ പൊതുജീവിതം ആരംഭിച്ചത്. പിന്നീട് രാഷ്ട്രീയത്തിൽ എത്തി. അവിടുന്ന് അമേരിക്കൻ ചരിത്രത്തിലെ പ്രായം കുറഞ്ഞ സെനറ്റർമാരിലൊരാളായി മാറി. ഒബാമയുടെ കീഴിൽ അമേരിക്കൻവൈസ് പ്രസിഡണ്ടായിരുന്നു അദ്ദേഹം.

സന്തോഷകരമായി ജീവിതം മുന്നോട്ട് പോയികൊണ്ടിരുന്നപ്പോൾ, സ്‌നേറ്ററായി സ്ഥാനമേറ്റ് ഒരു മാസം കഴിയും മുന്നെ ജീവനായി പ്രണയിച്ച ഭാര്യയും മകളും ഒരു അപകടത്തിൽപെട്ട് മരണപ്പെട്ടു. രണ്ടാൺമക്കൾക്കും കാര്യമായിത്തന്നെ പരിക്കും പറ്റി. ആരും പതറിപോകുന്ന അവസ്ഥ. മക്കളെ മാറോടു ചേർത്ത് വിധിയ്ക്കുമുന്നിൽ പകച്ചുനിൽക്കാതെ ശിഷ്ട്ടകാലം അവരെ നോക്കാൻ പ്രൗഢിയിൽ നിന്ന രാഷ്ട്രീയം ഉപേക്ഷിക്കാൻ രാജിയ്ക്ക് ഒരുങ്ങിയതാണ്. പക്ഷെ, സ്ഥാനമാനങ്ങൾക്കും അപ്പുറം ബന്ധങ്ങൾക്ക് വില കൽപ്പിച്ച ബൈഡനെ വിട്ടുകളയാൻ അമേരിക്കൻ ജനത കൂട്ടാക്കിയില്ല.

തുടർന്ന് അമ്മ നഷ്ടപ്പെട്ട രണ്ട് കുഞ്ഞുമക്കൾക്കും ആഹാരവും തന്റെ സാഹ്നിധ്യവും മുടക്കാതിരിക്കാൻ ട്രെയിനിൽ നാലു മണിക്കൂർ ദിവസേന സഞ്ചരിച്ഛ് സിംഗിൾ പേരന്റായി അവർക്കൊപ്പം വർഷങ്ങളോളം തുടർന്നു. കാലന്തരത്തിൽ അവർക്ക് കൂട്ടിനായി മറ്റൊരു വിവാഹം കഴിച്ചു. അതിൽ ഒരു മകളും ഉണ്ട്. ബൈഡന്റെ മരണപ്പെട്ട മകൾ ആ അച്ഛന്റെ സ്നേഹത്തിനുമുന്നിൽ പുനർജനിച്ചു എന്ന് പറയാനാണ് എനിക്കിഷ്ട്ടം.

എന്നാൽ അവിടംകൊണ്ടൊന്നും ദുരന്തപെരുമഴ അവസാനിച്ചില്ല. ഒബാമയുടെ ഭരണത്തിൻ കീഴിൽ വൈസ് പ്രസിഡണ്ടായിരിക്കെ, താൻ ഏറെ സ്നേഹിച്ച മൂത്ത മകൻ കാൻസർ ബാധിച്ഛ് അപ്രതീക്ഷിതമായി മരിച്ചു. ആ വേദനയിൽ പരസ്യമായി വിതുമ്പുന്ന ആ പിതാവിന്റെ രംഗങ്ങൾ ഇന്നും ലഭ്യമാണ്.
വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദന ജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞതുകൊണ്ടു തന്നെയാവണം സെനറ്റരായിരുന്നപ്പോൾ അദ്ദേഹം ഇറാക്ക് യുദ്ധത്തെ നഖശകിതം എതിർത്തത്.

മറ്റൊരു ഭാഷയിൽ, 99% അമേരിയ്ക്കകാരും ഇറാഖ് യുദ്ധത്തെ അനുകൂലിച്ചപ്പോൾ യുദ്ധത്തിന് പകരം സമാധാനം സ്ഥാപിയ്ക്കാൻ ശ്രമിയ്ച്ച അവിടുത്തെ വളരെ ചുരുക്കം ചെറുപ്പക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. സഹജീവികളോട് ആധിപത്യത്തിനപ്പുറം കരുണയോടെ നോക്കിക്കാണാൻ കഴിവുള്ള യഥാർത്ഥ മനുഷ്യൻ. അമേരിക്ക പോലൊരു രാജ്യത്തെ നേരിടാൻവേണ്ട കഴിവോ സന്നാഹങ്ങളോടെ ഇല്ലാത്ത ഇറാക്കിനോട് മല്ലിട്ടാൽ ആ കുഞ്ഞുരാജ്യം തകർന്നുപോകും എന്നതിനാൽ അവരോട് യുദ്ധത്തിന് പോകണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എത്ര നന്മയുള്ള മനുഷ്യനാണ് അദ്ദേഹം!

അല്ലെങ്കിലും വിധി യാതൊരു കരുണയും കാണിയ്ക്കാതെ, നഷ്ട്ടങ്ങളും സങ്കടങ്ങളും നീണ്ടു നിലക്കാത്ത സന്തോഷങ്ങളും സമ്മാനിച്ച ജീവിതത്തിന്റെ വേദന അറിഞ്ഞവന് ഒരിക്കലും ആരെയും വേർപിരിക്കാനും തരം തിരിക്കാനുമാവില്ല…..!!
Mr. ബൈഡൻ, അമേരിയ്ക്കയും ലോകരാജ്യങ്ങളും നിങ്ങളെപ്പോലെ ഒരു നല്ല ഭരണാധികാരിയെ അർഹിക്കുന്നു… അതിന്റെ തെളിവാണ് താങ്കളുടെ ഈ വിജയം. ലോകത്ത് മാറ്റങ്ങളുടെ ശബ്ദമാകാൻ താങ്കൾക്ക് സാധിയ്ക്കട്ടെ.. എബ്രഹാം ലിങ്കനും ജോർജ് ബുഷിനും ശേഷം കാലംനിങ്ങളെ അടയാളപ്പെടുത്തട്ടെ.

By ivayana