ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. മുന്‍ വര്‍ഷത്തിലേത് പോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി ഭക്തജന തിരക്ക് ആദ്യത്തെ ദിവസം തന്നെ അനുഭവപ്പെട്ടു .

കൊറോണ പരക്കുന്നത് കാരണം ആളുകൾ കൂട്ടംകൂടുന്നതിന് ഗവണ്മെന്റ് നിബന്ധനകൾ ഉള്ളതിനാൽ, ഗവണ്മെന്റ് നിയമങ്ങൾ അനുസരിച്ചു വരുന്നവർക്ക് അപ്പോയ്ന്റ്മെന്റ് വഴി മാത്രമേ ക്ഷേത്രത്തിലേക്കു പ്രേവേശനം അനുവദിക്കുകയുള്ളു.

രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന പുജാതിവിധികൾ ഭക്തി സാന്ദ്രമായ ഭജന,ജലാഭിഷേകം , നെയ്യ് അഭിഷേകം, പാല്‍അഭിഷേകം,തേന്‍ അഭിഷേകം, ചന്ദനാ അഭിഷേകം,പനനീർ അഭിഷേകം ,ഭസ്മാഅഭിഷേകം എന്നീ അഭിഷേകങ്ങള്‍ക്ക് ശേഷം സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നില്‍ ദിപരാധനയും നടത്തുന്നു . എല്ലാ ദിവസവുമുള്ള അഷ്‌ടഭിഷേകം ഈ കാലയളവിലെ ഒരു പ്രേത്യേകതയാണ്.

മണ്ഡല മകരവിളക്ക് കാലമായ അറുപത് ദിവസവും ഈ പുജാതി വിധികള്‍ ഉണ്ടായിരിക്കുന്നതാണ്, ഈ പുജാതി വിധികള്‍ ഭക്തജനങ്ങളെ ഭക്തിയുടെ പരമാനന്ദത്തില്‍ എത്തിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃതത്തില്‍ ആണ് പൂജാദി കര്‍മങ്ങള്‍ നടത്തുന്നത്. ശബരിമല ക്ഷേത്രത്തിൽ നടത്തുന്ന എല്ലാ പൂജാവിധികളും അതെ പരിപാവനത്തോട് കുടി വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലും നടത്തുന്നതാണ്.

സര്വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് പ്രധാനമായും മണ്ഡല മകരവിളക്ക് കാലത്തെ സങ്കല്പ്പം . എല്ലാ ദിവസത്തെ പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ആഗ്രഹവുമുള്ളവർ ക്ഷേത്രവുമായി ബദ്ധപ്പെടുക.

വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്‌ഠ അയ്യപ്പ സ്വാമിയുടേതാണ് . ശ്രീ മഹാഗണപതിയും ശ്രീ ഹനുമാൻജി മറ്റു പ്രതിഷ്‌ഠകൾ ഉള്ള ക്ഷേത്രത്തിൽ അവരോടൊപ്പം ലോർഡ് ശിവ ,ശ്രീകൃഷ്ണ സ്വാമി , വേൽമുരുക , ദേവയാനി , ദേവി മഹാലക്ഷ്മി, , ശിരടി സായി ,നവഗ്രഹങ്ങൾ എന്നീ പ്രതിഷ്‌ഠകൾ ശനി, ഞായർ ഡിവസങ്ങളിൽ നടത്തിയത് ഭക്തരുടെ വളരെ കാലമായ ആവിശ്യമാണ് നിറവേറിയത് . രണ്ടു ദിവസമായി നടന്ന പ്രതിഷ്‌ഠകർമ്മങ്ങൾ ഭക്തി നിർഭരംമായിരുന്നു .

പ്രതിഷ്‌ട കർമ്മങ്ങൾ ബ്രന്മശ്രീ ശ്രീനിവാസ് ഭട്ടിന്റെനേതൃത്വത്തിൽ ക്ഷേത്രം പൂജാരിമാരായ കശിപ് , സതീഷ് , മോഹനൻ , ലക്ഷ്മണൻ എന്നിവരുടെ സഹ കാർമികത്വത്തിലും ആണ് നടന്നത് .

ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് പാർത്ഥസാരഥി പിള്ള , രാജൻ നായർ , രാധാകൃഷ്ണൻ പോർചെസ്റ്റർ , ചന്ദ്രൻ സ്വാമി ,ജോഷി നാരായണൻ , ഗണേഷ് നായർ , രെഞ്ചിൽ , രവീന്ദ്രൻ നായർ , സുധാകരൻ പിള്ളൈ , രാധകൃഷ്ണൻ , ബാലൻ, തങ്കമണി പിള്ള ,രുക്മിണി നായർ , വിജയമ്മ നായർ , , ശാമള ചന്ദ്രൻ , ലളിത രാധകൃഷ്ണൻ , ഭാരതി , പ്രേമ , ജയശ്രീ ജോഷി തുടങ്ങിയവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

സ്കന്ദഷഷ്ഠി ഉത്സവം ഈ വെള്ളിയാഴിച്ചയും ശനിയാഴ്ചയുമായി നടത്തുന്നതാണ് . കഴിഞ്ഞ ദിവസം പ്രതിഷ്‌ഠനടത്തിയ സുബ്രമണ്യ സാമിയുടെയും ദേവയാനിയുടെയും മഹാകല്യണവും സ്കന്ദഷഷ്ഠി ഉത്സവത്തോടു അനുബന്ധിച്ചു നടത്തുന്നതാണ് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .

പുജാതി കാര്യങ്ങൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. പൂജകൾ ബുക്ക് ചെയ്യുന്നതിനും അപ്പോയ്ന്റ്മെന്റ്കൾക്കും ദയവായി ക്ഷേത്രം പ്രസിഡന്റ് പാർത്ഥസാരഥി പിള്ളയെ(914 -439 -4303 ) ഫോണിൽ ബന്ധപ്പെടുക.

By ivayana