ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

നീയകന്ന വഴികളിൽ
ഞാനൊരു ചിരി മറന്നു
വെച്ചിട്ടുണ്ട്….
നീ തിരഞ്ഞു വരുമെന്നും
ചിരിപെറുക്കി നീയൊരു
ചിരിമഴയായി തീരുമെന്നും
ഞാൻ നിനയ്ക്കാറുമുണ്ട്……
നീ പറയാൻ മറന്ന
മൊഴിയകലങ്ങളിൽ
ഞാനെന്നെ
തിരയാറുണ്ട്….
നീ വീണ്ടും മൊഴിയുമെന്നും
നിന്റെ ചാരെ ചേർന്നൊരു
പ്രണയമഴയിൽ വീണ്ടും
നനയുമെന്നും
ഞാനോർക്കാറുണ്ട് ….
എഴുതിത്തീർത്ത
വരികളിൽ ഞാൻ
നമ്മളെ തിരയുന്നു …
വീണ്ടും
എഴുതുമെന്നും
നിന്റെ വരികളിലെന്റെ
പ്രണയം നിറയുമെന്നും
ഞാൻ വെറുതെ
മോഹിക്കാറുണ്ട്.

ലിഷ ജയലാൽ

By ivayana