ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്.കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്.

തമിഴ്നാട്ടിലാണിതു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് ആഘോഷിക്കാറുണ്ട്. ക്ഷേത്രച്ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്.അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം ‘അരികോരരികോരരികോരെ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു.

സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തിക . ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു പ്രധാനം.വൈക്കത്തഷ്ടമിപോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ ഒരാഘോഷമാണ്.

ഓർമ്മകളിലെ തൃക്കാർത്തികവിളക്ക്

മൺചിരാതുകളിൽ അലിഞ്ഞില്ലാതാകുന്ന തിരിനാളങ്ങളുടെ ശോഭയാണ് തൃക്കാർത്തിക നാളിന്. ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന വീടുകളാണ് തൃക്കാർത്തികയെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് എത്തുന്നത്. സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയും നേർക്കാഴ്ചകളാണ് കാർത്തിക നാളുകൾ.വൃശ്ചിക മാസത്തിലെ പൂർണ്ണിമയും കാർത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് കേരളത്തിൽ തൃക്കാർത്തികയായി ആഘോഷിക്കുന്നത്.

തൃസന്ധ്യയിൽ വീടുകൾ ദീപങ്ങളാൽ അലങ്കരിച്ചാണ് തൃക്കാർത്തിക ദിവസം ആഘോഷിക്കുന്നത്. എന്നാൽ ദേവി പുരാണത്തിൽ പറയുന്നത് മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചതാണ് തൃക്കാർത്തിക ആഘോഷമെന്നാണ്. തമിഴ്നാട്ടിൽ ഇത് അറിയപ്പെടുന്നത് ഭരണി ദീപം എന്നാണ്. പുരാണങ്ങളിൽ കാർത്തികയെക്കുറിച്ച് പല കഥകളും ഉണ്ട്. മധുരയിൽ നിന്ന് വന്നു കുടികൊണ്ട ദേവി ചൈതന്യം ആണ് ഇവിടെ ഉള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ ലക്ഷ്മി ദേവിയുടെ പ്രീതിയ്ക്കായാണ് തൃക്കാർത്തിക ദേവി ക്ഷേത്രങ്ങളിൽ ഉത്സവമായി ആഘോഷിക്കുന്നത്.

കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് കുമാരനെല്ലൂർ. കുമാരനെല്ലൂർ ദേവിക്ഷേത്രത്തിലെ തൃക്കാർത്തിക ആഘോഷം പ്രസിദ്ധവുമാണ്. തൃക്കാര്‍ത്തിക ദിവസമാണ് കുമാരനല്ലൂര്‍ ഭഗവതിയുടെ പിറന്നാൾ‍. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ പത്തു ദിവസത്തെ കാര്‍ത്തിക മഹോത്സവമാണ് പ്രധാന ഉത്സവം. ആറാട്ടോടെഉത്സവം സമാപിയ്ക്കും. പള്ളിവേട്ടനാളിലാണ് തൃക്കാര്‍ത്തിക. സുബ്രഹ്മണ്യക്ഷേത്രത്തിനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്.

ഒരിക്കൽ വൃശ്ചികത്തിലെ കാർത്തിക നാളിൽ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ വില്വമംഗലം സ്വാമിയാർക്ക് തന്റെ ദിവ്യ ദൃഷ്ടികൊണ്ട് മനസിലായി ശ്രീകോവിലിൽ വടക്കും നാഥനില്ലെന്ന്…ഭഗവാനെതേടി ക്ഷേത്രപരിസരത്ത് അന്വേഷിച്ചപ്പോൾ തെക്ക് വശത്തെ മതിലിന് സമീപം ഭഗവാന്റെ സാമിപ്യം തിരിച്ചറിഞ്ഞു. കാര്യം തിരക്കിയ സ്വാമിയാരോട് ആറാട്ട് കഴിഞ്ഞെത്തുന്ന കുമാരനെല്ലൂർ ദേവിയെ ദർശിക്കാൻ എത്തിയതാണെന്ന് പറഞ്ഞു. ഇന്നും വൃശ്ചികത്തിലെ കാർത്തിക നാളിൽ വടക്കും നാഥക്ഷേത്രത്തിലെ മധ്യപൂജ തെക്ക് വശത്താണ്.

MR

By ivayana