ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ഉണ്ണിയേശു പിറന്ന ശുഭരാത്രി
ഈ രാത്രിയിൽ നമുക്കായ്…
മഞ്ഞുപെയ്യുമീ ശുഭരാത്രിയിൽ
പുൽകൂട്ടിനുള്ളിൽ പുണ്യജൻമം
ഇടയന്മാര്‍ കൂട്ടിരുന്ന ശുഭരാത്രി
പുല്‍ക്കൂട്ടിൽ പിറന്ന ദേവനല്ലോ?
ഉണ്ണിയേശുവിൻ ജന്മനാളിൽ
ഉല്ലാസ്സമായ് കൊണ്ടാടാം.
ഭൂമിയിൽ പിറന്ന ദൈവപുത്രൻ
ഉണ്ണിയേശുനാഥാ, ലോകൈകനാഥാ,
ശ്രീയേശുനാഥന്റെ പുണ്യജൻമം
പാപികൾക്കായ് പിറന്നതല്ലോ?
ആകാശനീലിമയിൽ ഒരുനീലനക്ഷത്രം
സ്നേഹത്തിൻ, ത്യാഗത്തിൻ നക്ഷത്രം
ഉദിച്ചുവല്ലോ?, വീണ്ടും തിളങ്ങിയല്ലോ?
ദേവനാദം പാരിൽ മുഴങ്ങിയല്ലോ?
സമാധാനത്തിൻ മനോഹരരാത്രി,
ആകാശ ദേവൻമാർ പാടുന്നുണ്ട്
ശ്രീയേശുനാഥന്റെ ജൻമത്തിൽ
പുണ്യരാത്രി ക്രിസ്തുമസ് രാത്രി.
സർവ്വലോകത്തിൻ നാഥനല്ലോ?
സമാധാനത്തിൻ പ്രിയദേവൻ
പ്രാണനിൽ ഉദിച്ചുയർന്ന നക്ഷത്രം
പുണ്യകർമ്മത്തിൻ വെളിച്ചമായ്.

MR

By ivayana