ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

സൂര്യാംശു തരംഗകം
തഴുകെ പൂന്തോട്ടത്തിൽ
വിടരുന്ന പൂക്കളിൽ
നിന്നുതിരും കിരണം
വീഴ്കെമിഴിപ്പൂക്കളിൽ
വിടർന്നോരു പൂമനം
വിടർന്നോരു പെൺമനം
നീണ്ടുള്ള നിഴലുകൾ
കുറുകവെ, വാടുന്നു
പൂമനവും പെൺപൂവും
നിഴൽ പിന്നെ വളരവെ
നിവർന്നു മറയുന്നു
നിഴൽവന്നു മൂടുന്നു
കൊഴിയുന്നു പൂവിതൾ,
വിടരും പുതുപൂക്കൾ
തുടരും കിനാവുകൾ
സൂര്യാംശു തരംഗകം
തഴുകെ പൂന്തോട്ടത്തിൽ!

കലാകൃഷ്ണൻപൂഞ്ഞാർ

By ivayana