അമ്മിഞ്ഞപ്പാലിൽ തുടങ്ങി
പൊതുശൗച്യാലയകങ്ങൾ
വരെ എത്തി നിൽക്കുന്ന കുടി
പൊന്മാൻകുറുകിയ കൗമാരകുടി
മാന്ഷന് ഹൗസിൽ ഓൾഡ്‌ മോങ്കുംജവാനും
തീർത്ത മാജിക്‌ മോമെന്റുകളുടെ കുടി
ഹരിത ലേബലിൽ വയസ്സൻ അഡ്മിറലും ബകാർഡിയും
കോളയിൽ പതഞ്ഞ കുടി
മക്കളെ മറന്ന കുടി
പെണ്ണിൽ കണ്ണീർചാലിച്ച കുടി
അമ്മയെ തൊഴിച്ച കുടി
കരളും വൃക്കയും തകർത്ത കുടി
തൊഴിൽഹീനദാന കുടി
ധനഹീന സംപൂജ്യ കുടി
വാളുവെച്ച് കിടത്തിയ കുടി പോഴത്ത അസഭ്യ
വികട സരസ്വതി വാണീടും കുടി
നാട്ടിൽപടരും മുടിഞ്ഞ കുടി
കുഞ്ഞു പിറന്നാൽ കുടി
കല്യാണതലേന്നുള്ള കുടി
ശവമടക്ക് തീർന്നാൽ കുടി
വിനോദ യാത്രയിൽ കുടി
നോമ്പ് തീർന്നാൽ കുടി
നോവ് വന്നാൽ കുടി
പിന്നെ നോവകന്നാൽ കുടി
വിജയ പരാജയ കുടി
കൂട്ടുകാർ എത്തിയാൽ കുടി
കൂട്ടുകൂടി കുത്തഴിഞ്ഞ കുടി
ആണ്ടുനാൾ ഓർമ്മക്ക് കുടി
ആണ്ടു പിറവിക്കും കുടി.
കുടിയില്ലാതെ ഞാനില്ല
നമ്മളില്ല കുടിച്ചോണ്ടിരിക്കുക
മരണമെത്തും ക്ഷണികനാൾ വരെ..
പുതുവത്സര ചീയേർസ് ഓതുക…

By ivayana