വിജനതയിലെ പാട്ടുകാരൻ ഞാൻ
ഈ ഏകാന്തതയുടെ കൂട്ടുകാരൻ
വിഷാദങ്ങളുടെ മന്ദിരത്തിൽ
നിർവികാരനായ കാവൽക്കാരൻ
മൗനം പൊഴിക്കുമീ വിഗ്രഹ
ങ്ങളുടെ വിൽപ്പനക്കാരൻ!
വിരഹം വിതയ്ക്കുന്നയീ
ദുരന്തമാരിയിലും അക്ഷര
മാലകൾ കോർത്തു പിന്നെയും
തുടരുന്നു ഈ ജീവിത നാടകം
അകലെയാകാശവും നക്ഷത്ര
ങ്ങളും
മണ്ണിൽ പ്രഭ ചൊരിയുമ്പോൾ ഓർമകളുടെ
ആത്മാവുകൾ എല്ലാമീ മനസ്സിലാണ്
എല്ലാമീ മനസ്സിൽ മാത്രം
ആത്മാവുകൾ സംസാരിക്കുന്നു
ഈ വിജനതയിൽ
ഞാനൊന്നും അറിയുന്നില്ല…

By ivayana