ശ്രീകുമാർ ഉണ്ണിത്താൻ

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ  കമ്മിറ്റി മീറ്റിങ്ങ്  കുടി കഴിഞ്ഞ  വർഷത്തെ  ഭരണസമിതിയെ    വീണ്ടും തിരഞ്ഞെടുത്തു.  

 പ്രസിഡണ്ടായി ഗണേഷ് നായർ  ,വൈസ് പ്രസിഡന്റ്: കെ ജി ജനാർദ്ദനൻ  , സെക്രട്ടറി: ടെറൻസൺ തോമസ്  ,ട്രഷറര്‍ : രാജൻ ടി ജേക്കബ് , ജോ. സെക്രട്ടടറി : ഷാജൻ ജോർജ്    എന്നിവരെ  വീണ്ടും തെരഞ്ഞുടുത്തു. ട്രസ്റ്റീ  ബോർഡ് ചെയർമാൻ  ആയി ചാക്കോ  പി ജോര്‍ജ് (അനി) തുടരും .

കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്,തോമസ് കോശി,ശ്രീകുമാർ ഉണ്ണിത്താൻ  ,ജോൺ സി വർഗീസ് , ഫിലിപ്പ് ജോര്‍ജ് ,ആന്റോ വർക്കി, ,ജോണ്‍ തോമസ്,ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോൺ , ബിപിൻ ദിവാകരൻ ,ഷോളി കുമ്പിളുവേലിൽ , സുരേന്ദ്രൻ നായർ,നിരീഷ് ഉമ്മൻ , പ്രിൻസ് തോമസ് , കെ . കെ  ജോൺസൻ  ,ജോയി ഇട്ടൻ  (എക്സ് ഓഫി) .

നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍:    ചാക്കോ  പി ജോര്‍ജ്  (അനി), എം.വി.കുര്യൻ , ജോണ്‍ മാത്യു (ബോബി), രാജ് തോമസ്, കെ .ജെ . ഗ്രഗറി  എന്നിവർ ആണ്. ഓഡിറ്റേഴ്‌സ് ആയി ലീന ആലപ്പാട്ട് ,മാത്യു ജോസഫ്,വിമെൻസ് ഫോറം  ചെയർ ആയി  രാധാ മേനോനും  തുടരും.

പ്രസിഡന്റ ആയി തെരഞ്ഞടുക്കപെട്ട ഗണേഷ് നായർ   കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു ,  അമേരിക്കയിൽ എത്തിയ ശേഷവും അമേരിക്കയുടെ സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്.  വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ  മുൻ സെക്രട്ടറി , ട്രഷർ  എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം  അമേരിക്കയിൽ അറിയപ്പെടുന്ന  സിനിമ സംവിധായകനും  എഴുത്തുകാരനുമാണ് . അവർക്കൊപ്പം എന്ന മൂവിയും വളരെ അധികം ഷോർട്ട് ഫിലിമുകളും  ഗണേഷ്  സംവിധനം ചെയ്തിട്ടുണ്ട് .

വൈസ് പ്രസിഡന്റ് കെ ജി ജനാർദ്ദനൻ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ മുൻ  പ്രസിഡന്റും  ഇൻഷുറൻസ് മേഘലയിൽ സജീവമായ അദ്ദേഹം അമേരിക്കയിൽ അറിയപ്പെടുന്ന വെക്തിത്വമാണ് .

സെക്രട്ടറി ടെറൻസൺ തോമസ്  ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ രണ്ടു വെട്ടം പ്രസിഡന്റും  ഫൊക്കാനയുടെ  മുൻ  സെക്രട്ടറി കൂടിയാണ്.  അമേരിക്കയിലെ  സമുഖ്യ സംസ്കരിക രംഗങ്ങളിൽ  നിറസാനിധ്യമാണ്  ടെറൻസൺ തോമസ്.

ട്രഷർ രാജൻ ടി ജേക്കബ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും  മുൻബും  അസോസിയേഷന്റെ   ട്രഷർ സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയുമാണ്. റിയൽ എസ്റ്റേറ്റ്  മേഖലയിൽ  സജീവമാണ്  രാജൻ.

ജോ. സെക്രട്ടടറി: ഷാജൻ ജോർജ്   ന്യൂ യോർക്കിൽ  ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് . മലയാളീ അസോസിയേഷന്റെ വളരെ കാലമായി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്.

 ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയ  ചാക്കോ  പി ജോര്‍ജ്  വളരെ കാലമായി അസോസിയേഷന്റെ സജീവ  പ്രവർത്തകനും  കമ്മിറ്റി മെംബേർ ആയും  വളരെ കാലമായി  പ്രവർത്തിക്കുന്നു. അമേരിക്കയിൽ ടൂർസ് ആൻഡ് ട്രാവൽസ് നടത്തുന്ന ആദ്യകാലം മുതലുള്ള വ്യക്തിയാണ് അനി .

രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ.ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ എക്കാലത്തേയും    പ്രവർത്തനങ്ങൾ.

അസോസിയേഷൻ   നാൽപത്തിഏഴു   വർഷങ്ങൾ  പിന്നിടുകായണ്‌. അത്  ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും  ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമിയിൽ  ഒരു അസോസിയേഷൻ  നാല്പത്തിയേഴു  വർഷം  പിപിന്നിടുക  എന്ന   ചരിത്രം കുറിക്കുകയാണ്.

തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌  നല്ല ഒരു പ്രവർത്തനം  നടത്താൻ  ഈ  വർഷം കഴിയട്ടെ  എന്ന്  കമ്മിറ്റി ആശംസിച്ചു .എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും പ്രധാനം ചെയ്യട്ടെ  എന്ന്‌ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.  ഏവർക്കും വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ  പുതുവത്സരാശംസകള്‍   നേരുന്നു.

By ivayana