രചന : മനോജ് മുല്ലശ്ശേരി നൂറനാട്

ആരാണവിടെ? ആരാണവിടെ?
കാണുന്നില്ലെ? കാണുന്നില്ലെ?
ഹൃദയം പൊട്ടിയ ഈ വിലാപം
നേരറിയാൻ നേര് കണ്ട് പറഞ്ഞിടാൻ
കഴിയാതെ കാലകാലങ്ങളായി
ശ്യാമചീലയാലെൻ മിഴികളാരൊ – ബന്ധിച്ചിരിക്കുന്നു!

ഊഷകം മുതൽ സിതാഭ്രം വരേയും
സൃഷ്ടിയും,ജീവനാംശവും
അഴിമതിയും, കൈതവം കൊടികുത്തി –
വാഴും കാലം!

വോട്ടെന്നെരു വേട്ടനായയെ തുറന്ന് വിട്ട്
നാടിൻ്റെ കണ്ണായ മണ്ണെല്ലാം ഭരണത്തിൻ
സമ്മർദ്ധമേറ്റി കവർന്നെടുക്കുന്നു – മതമൗലികവാദികൾ.
ധനമില്ലാത്തവന് ജാതിയില്ല, മതമില്ല
കൊടിയില്ല.
ദരിദ്രനെന്ന വിളിപ്പേര് സ്വന്തം
ഇതെന്ത് നീതി? ഇതെന്ത് ന്യായം?

മർത്യനായി ധരണിയിൽ പിറന്നവന്
ആറടി മണ്ണിനുടമയായിടാൻ
ആർത്തി പൂണ്ടൊരു അഗ്നിയ്ക്ക് ഇരയായിടേണം!
നെറികെട്ട നാടിൻ്റെ നെറികേടാണീ –
പൊലിയും ജീവനുകൾ!

ജനിച്ചു പോയി ഈ മണ്ണിൽ മനുജനായി
കാറ്റും, മഴയും ,വേയിലുമേറ്റീടാതെ
ഇനിയൊരു ജീവൻ മണ്ണിനായി –
നിലയ്ച്ചിടാതെ
തലചായ്ക്കാൻ മണ്ണിലിടം നല്കി
വിപ്ലവത്തിൻ വിളനിലമാം മണ്ണിൽ
നവവിപ്ലവ ചരിത്രം കുറിച്ചീടേണം …!

മനോജ് മുല്ലശ്ശേരി

By ivayana