രാജ്യത്ത് വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ ആക്കാൻ പോവുകയാണ്. പുതിയ സംവിധാനം അനുസരിച്ച് വോട്ടർമാർക്ക് അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനും ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാനും കഴിയും.

വോട്ടർ ഐഡിയുടെ സുരക്ഷിത പോർട്ടബിൾ ഡോക്യുമെന്‍റ് ഫോർമാറ്റ് (PDF) ആണ് e-EPIC അഥവ ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡ്. ഇത് മൊബൈലിലോ കമ്പ്യൂട്ടറിലോ ഡൗൺലോഡ് ആക്കി പ്രിന്‍റ് ചെയ്തെടുക്കാം. പുതിയ സംവിധാനം വഴി കാർഡ് മൊബൈലിൽ സേവ് ചെയ്ത് വയ്ക്കാം. പിഡിഎഫ് ആക്കി അപ്ലോഡാക്കാം അല്ലെങ്കിൽ സ്വയം പ്രിന്‍റെടുത്ത് ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കാം.

വോട്ടർ പോർട്ടൽ, വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ് അല്ലെങ്കിൽ നാഷണൽ വോട്ടേഴ്സ് സര്‍വീസ് പോർട്ടൽ എന്നിവിടങ്ങളിൽ നിന്നും e-EPIC ഡൗൺലോഡ് ചെയ്യാം.

വോട്ടർ പോര്‍ട്ടൽhttp://voterportal.eci.gov.in/

NVSPhttps://nvsp.in/

വോട്ടർ ഹെൽപ്പ്ലൈൻ മൊബൈൽ ആപ്പ്:

Android https://play.google.com/store/apps/details?id=com.eci.citizen

iOS https://apps.apple.com/in/app/voter-helpline/id1456535004

സാധുവായ വോട്ടർ ഐഡി നമ്പറുള്ള എല്ലാ സമ്മതിദായകര്‍ക്കും e-EPIC സംവിധാനം ലഭ്യമാണ്.

വോട്ടർ ഐഡി നഷ്ടമായവർക്കും ഡിജിറ്റൽ വോട്ടർ ഐഡി ലഭ്യമാകും. ഇതിനായി http://voterportal.eci.gov.in/  അല്ലെങ്കിൽ http://electoralsearch.in/ ൽ പേര് സെർച്ച് ചെയ്ത് വോട്ടേഴ്സ് ഐഡി നമ്പർ കണ്ടെത്തിയ ശേഷം ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം,

വോട്ടേഴ്സ് ഐഡി നമ്പറില്ല മറിച്ച് ആറക്ക റെഫറൻസ് നമ്പർ കൈവശം ഉള്ളവർക്കും ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാനാകും

ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡ് പിഡിഎഫ് ഫോർമാറ്റിലാണ്. 250 KB ആണ് ഫയൽ സൈസ്

പോളിംഗ് ബൂത്തില് വോട്ടേഴ്സ് ഐഡി കാർഡിന് പകരമായി ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡ് പ്രിന്‍റ്ഔട്ട് കാണിച്ചാലും മതിയാകും

വോട്ടർ പോർട്ടൽ, വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ് അല്ലെങ്കിൽ നാഷണൽ വോട്ടേഴ്സ് സര്‍വീസ് പോർട്ടൽ എന്നിവ വഴി ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇതിനായുള്ള ഘട്ടങ്ങൾ

1. രജിസ്റ്റർ അല്ലെങ്കില്‍ ലോഗിൻ ചെയ്യണം
2. മെനുവിൽ നിന്ന് ഡൗൺലോഡ് e-EPIC സെലക്ട് ചെയ്യണം
3. വോട്ടർ കാർഡ് നമ്പർ അല്ലെങ്കിൽ റഫറൻസ് നമ്പർ നൽകുക
4. മൊബൈല്‍ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഒടിപി ലഭിക്കും. അതുപയോഗിച്ച് വെരിഫൈ ചെയ്യണം
5. ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക
6. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ e-KYC എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അതിൽ വിവരങ്ങൾ നൽകുക
7. ഫേസ് ലൈവ്നെസ്സ് വെരിഫിക്കേഷൻ ആണ് അടുത്തപടി
8.മൊബൈൽ നമ്പര്‍ അപ്ഡേറ്റ് ചെയ്ത് KYC പൂർത്തിയാക്കുക.
9. അതിനുശേഷം e-EPIC ഡൗൺലോഡ് ചെയ്യാം

By ivayana