Navas Bin Aslam Zain

റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ മുൻപൊക്കെ സ്‌കൂളിൽ റിപ്പബ്ലിക് ദിന റാലി നടത്തുന്നത് മാത്രമായിരുന്നു ആലോചന,ഒരുങ്ങാനും,കലാപരിപാടി നടത്താനുമുള്ള ദിവസം ആയിരുന്നു,ഓണം പോലെ സ്കൂളിൽ വല്ല്യ വൃത്തത്തിൽ ഞങ്ങൾ ആഘോഷിച്ചു.

എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ഞാൻ മത മൈത്രിക്കായി വേഷം കെട്ടി,ഉസ്താതും,പള്ളിലച്ചനും,സന്യാസിയുമായി ഞങ്ങൾ തോളിൽ കൈയിട്ട് പ്രഹസനം നടത്തി,അന്ന് കുത്തി നോവ് ഒന്നുമില്ലായിരുന്നു.എനിക്ക് പതിനഞ്ചും പതിനെട്ടും ഇരുപതുമായപ്പോൾ ഞാൻ ഭരണഘടനയുടെ ബാലപാഠങ്ങൾ പഠിച്ചു,അന്നും റിപ്പബ്ലിക് ദിന റാലിക്കായി വരി വരിയായി സ്കൂൾ വിട്ട് നിരത്തിലൂടെ അങ്ങനെ നടന്നു,വാലും ചെലുമില്ലാതെ.ഞാൻ ഉസ്താദ് ആയില്ല,കലാ പടിപാടിയിൽ ഒന്നും പങ്കെടുത്തില്ല,മുട്ടോളം എത്തുന്ന വെള്ളയിൽ പുള്ളിയുള്ള മനോഹരമായൊരു കുർത്തയും ധരിച്ചു ഞാൻ വെറുതെ നടന്നു.

മൗലീകവകാശങ്ങൾ കാണാപാഠം പഠിച്ചു,മൗലിക കർത്തവ്യങ്ങൾ ഏറ്റ് ചൊല്ലി,ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രതിഞ്ജ കുളിക്കുമ്പോഴും നനയ്ക്കുമ്പോഴും വായിൽ കയറി വന്നു.അന്നും എനിക്ക് റിപ്പബ്ലിക് ദിനം സന്തോഷമായിരുന്നു.11 മണിക്ക് ദൂരദർശനിൽ ഡൽഹിയിലെ പരേഡ് കണ്ടു,ഇമ വെട്ടാതെ താളത്തിൽ ചലിക്കുന്ന ബൂട്ടുകൾ നോക്കി ഞാൻ എന്റെ രാജ്യം എന്ന് അഭിമാനിച്ചു.ഉപാധികൾ ഇല്ലാതെ കയ്യടിച്ചു.

എനിക്ക് ഇരുപത്തി രണ്ടും,ഇരുപത്തിമൂന്നും.ഇന്ന് ഇരുപത്തിനാലും വയസ്സായി,ഡൽഹിയിലെ പരേഡ് കാണാൻ ഉത്സാഹം തീരെയില്ല,കയറി പോകാൻ ഒരു സ്കൂളോ,വാലും ചെലുമില്ലാതെ നടക്കാൻ ഉള്ള തിടുക്കാമോ ഇല്ല.റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ ഭരണഘടന മാത്രം ഓർമ്മ വരുന്നു,മൗലീകവകാശങ്ങൾ പോലെ,നിർദ്ദേശക തത്വവും,ആമുഖവും ഓർമ്മവരുന്നു.അസ്വസ്ഥത വരുന്നു.

1959 ജനുവരി 26 ഭരണഘടന നിലവിൽ വന്ന വർഷമാണ് എന്ന് മനുഷ്യർ ഓർക്കാത്തത്തിൽ സങ്കടം വരുന്നു.രാഷ്ട്രം ഡൽഹിയുടെ നടുപ്പറമ്പിൽ കിടന്ന് അഭ്യാസം കളിക്കുന്നത് മാത്രമല്ല ഈ ദിവസം എന്ന് നിങ്ങൾ തിരിച്ചറിയാത്തത്തിൽ അസ്വസ്ഥതയുണ്ട്,സ്വാമിയെ ശരണമയ്യപ്പ എന്നതിലേക്ക് മാത്രം ഈ ദിവസം കുരുങ്ങി പോകുന്നതിൽ,BGM ഉം,വാട്‌സ്ആപ്പ് സ്റ്റ്റ്റസുമായി രാഷ്ട്രത്തിന്റെ യുവത്വം പ്രഹസനം നടത്തുന്നത് കാണുന്നതിൽ അസ്വസ്ഥതയുണ്ട്.

ഇന്ത്യൻ എയർ ഫോഴ്‌സിനും,ആർമിക്കും, അവകാശ പെടാനില്ലാത്ത ചിലത് കൂടിയാണ് ഈ ദിവസം, അംബേദ്കറിനെ പഠിക്കാൻ ഇടം കൊടുക്കാത്ത സിലബസുകളും, ഒരിക്കലും കേട്ട് കേൾവിയില്ലാത്ത ഭരണഘടന നിർമ്മാണ സഭയും, നൂറ്റാണ്ടിന്റെ പോരാട്ടങ്ങളും ഈ ദിവസത്തിന്റെ പാരമ്പര്യമാണ്.പറഞ്ഞിരിക്കാൻ സമയമില്ല,ആരെങ്കിലും ഭരണഘടനയുടെ ആമുഖം നിവർത്തിവക്കുക,തൊടിയിലോ, മുറിയിലോ, പിന്നാമ്പുറത്തേക്കോ ചെന്നിരുന്ന് ഏറ്റ് ചൊല്ലുക.

WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens:JUSTICE, social, economic and political;LIBERTY of thought, expression, belief, faith and worship;EQUALITY of status and of opportunity,and to promote among them all,FRATERNITY assuring the dignity of the individual and the unity and integrity of the Nation;IN OUR CONSTITUENT ASSEMBLY this 26th day of November 1949, do HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION.

By ivayana