എഡിറ്റോറിയൽ

2021 ഫെബ്രുവരി ലക്കം സ്നേഹവീട് മിഴിവാതിൽ മാസിക മിഴിതുറന്നു.വായനക്കാരിലേക്ക് !

സ്‌നേഹവീട് പുറത്തിറക്കുന്ന മിഴിവാതിൽ മാസിക യാഥാർഥ്യമായിരിക്കുന്നു .സ്നേഹക്കൂട് കൂട്ടായ്‌മയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിയുന്നു.നല്ല എഴുത്തുകാരെ ഉൾകൊള്ളിച്ചുകൊണ്ടു ഒരോ മാസവും അവരുടെ സ്യഷ്ടികൾ ലോക മലയാളികളുടെ വായനക്ക് സമർപ്പിക്കുന്നു. ലോകത്തെവിടെയും ഞങ്ങൾ നിങ്ങളുടെ അഡ്ഡ്രസ്സിൽ അയച്ചുതരുന്നതാണ് .എത്രയും പെട്ടെന്ന് നിങ്ങളുടെ കോപ്പികൾ ഉറപ്പിക്കുക .

അതുപോലെ നിങ്ങളുടെ എഴുത്തുകൾ മിഴിവാതിലിൽ ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്നുവെങ്കിൽ ഞങ്ങളെ സമീപിക്കുക .
ഉടൻ എല്ലാവരിലേക്കും എത്തപ്പെടും… അഡ്രസ് നൽകാത്തവർ താഴെ കാണുന്ന ബാങ്ക് ഡീറ്റയിലിലേക്ക് പണമടച്ചു നിങ്ങളുടെ അഡ്രസ് നൽകുക, മാസിക നിങ്ങളുടെ വീട്ടിലെത്തും.

ഓരോ എഴുത്തുകാരന്റെയുംആഗ്രഹസാക്ഷാത്കാരമാണ് നിങ്ങളുടെ രചനകൾ അച്ചടിമഷി പുരളുകയെന്നത്. അതിനാൽ, ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ അക്ഷരങ്ങൾ അച്ചടിച്ച് നിങ്ങളുടെ ഓരോരുത്തരുടെയും കൈകളിലെത്തുവാനുള്ളതാണ്. ആ സമയം ഒരു പക്ഷെ നിങ്ങൾക്ക് മാസിക വേണമെന്ന് തോന്നിയാലും, നിങ്ങൾക്കത് കിട്ടാതെ വരും. അതിനാൽ വരിക്കാരെ കണ്ടു പിടിച്ച് അതിനുള്ള കോപ്പിയാണ് മിഴിവാതിൽ പ്രിൻ്റ് ചെയ്യുന്നത്. വരിക്കാരനാകാൻ നിങ്ങളുടെ അഡ്രസ് നൽകുക.



2021 ഫെബ്രുവരി ലക്കം മിഴിവാതിലിൽ കുറത്തിയാടന് ആദരവുകൾ അർപ്പിച്ച് മുഖച്ചിത്രവും ശ്രീമതി ശ്രീജ വാര്യർ എഴുതുന്ന കുറത്തി അനുസ്മരണവും.

കുറത്തിയാടനെന്ന മണ്ണിൻ്റെ കവി, സാധാരണക്കാരുടെ കവി ആകസ്മികമായൊരു ആക്സിഡൻ്റിൽ മരണമടഞ്ഞപ്പോൾ മുഖ്യധാര ചാനലുകളും പത്രങ്ങളും ആ മരണത്തെ അവഗണിച്ചപ്പോൾ അത് മുഖപുസ്തക, വാട്സ് അപ്പ് എഴുത്തുകാർക്കേറ്റ പരാജയങ്ങളിൽ ഒന്നായിമാറി. ഒരു പട്ടി റോട്ടിൽ ആക്സിഡൻ്റിൽ മരിച്ചാൽ റിപ്പോർട്ടിനായ് ഓടുന്ന ചാനലുകളെ, പത്രങ്ങളെ നിങ്ങൾ എവിടെയായിരുന്നു ഞങ്ങളുടെ മണ്ണിൻ്റെ, സാധാരണക്കാരുടെ കവി കുറത്തിയാടൻ മരണപ്പെട്ടപ്പോൾ?

ഏതോ ലോക്കൽ എഡീഷനിൽ ആരോ കാശു കൊടുത്തിട്ട ഒരു പരസ്യക്കുറിപ്പല്ലാതെ മറ്റെങ്ങും ഞങ്ങൾ കണ്ടില്ലല്ലോ മാധ്യമ ചാനൽ ….. ഞങ്ങളുടെ കുറത്തിയാടനെ! കുറത്തിയാടന് നിങ്ങൾ വില നൽകാതെ പട്ടിക്ക് പുറകെ പോകുമ്പോൾ ഞങ്ങൾ പുതിയ എഴുത്തുകാർക്ക് നിങ്ങൾ പട്ടി പോയിട്ട് ഒരു ഉറുമ്പിൻ്റെ വില തരില്ലല്ലോ. ഞങ്ങളുമൊക്കെ ഇന്നല്ലെങ്കിൽ നാളെ മൺമറയാനുള്ളതാണ്.

ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട് പട്ടിയെക്കാൾ ഞങ്ങൾക്ക് വില തരണമെന്ന്. ഞാനും ഒരു ചെറിയ കവിയാണ്, എഴുത്തുകാരനാണ് അപ്പോൾ ഞാൻ മരിച്ചാലും എന്നെപ്പോലെ ഉള്ളവർ മരിച്ചാലും ഗതി ഇത് തന്നെയല്ലെ!
ഞങ്ങൾ സ്നേഹവീട് കേരള ചിന്തിക്കുന്നുണ്ട് ഈ അവഗണന. അതിനാൽ കൂട്ടത്തിലുള്ളവർ മരണപ്പെട്ടാലും ഞങ്ങൾ മറക്കില്ല, കേരളം മുഴുവൻ മലയാളികൾ എവിടെയുണ്ടോ അവിടെ ഞങ്ങൾ എത്തിക്കും കൂട്ടത്തിലുള്ള സ്നേഹവീട് കൂരക്കുള്ളിൽ പിറന്നവരെ. ഞങ്ങളുടെ മുദ്രാവാക്യം, ” ഒരേ ചോര ഒരേ നിറം ഒരൊറ്റ കൂരയിൽ ” അതാണ് സ്നേഹവീട് കേരള. മരിച്ചാലും ഞങ്ങൾ മറക്കില്ല മാധ്യമ ചാനൽ സംസ്ക്കാരമേ…

സ്നേഹവീട് കേരളയുടെ വരിക്കാർക്ക് ഈ ലക്കം നിങ്ങൾ വായിച്ചാൽ മറ്റുള്ളവർക്കും മാസിക എത്തിക്കണം. കേരളം മൊത്തം കറങ്ങട്ടെ ഈ പതിപ്പ്. അതായിരിക്കണം നമ്മുടെ പ്രതികരണം. ആർക്കെങ്കിലും മാസിക വേണമെങ്കിൽ താഴെ അറിയിച്ചാൽ മതി ഞങ്ങൾ നിങ്ങളെ തേടിയെത്തും.

പ്രസിഡൻ്റ്ഡാർവിൻ പിറവം

By ivayana