Sunil Tristar

ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച്വൽ  മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു.  മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ്-24 ന്യുസ്) ജോൺ  ബ്രിട്ടാസ് (മാനേജിംഗ് ഡയറക്ടർ, കൈരളി ടിവി) എന്നിവരാണ് കോവിഡ്  കാല ലോക വാർത്താ രംഗവും അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ തെരെഞ്ഞെടുപ്പ്ചൂടും, കൂടാതെ  നവ മാധ്യമങ്ങളുടെ പാൻഡെമിക് സമയത്തെ പ്രസക്തിയും ആയിരിക്കും പങ്കു വയ്ക്കുക.  

കോവിഡ്  ജനജീവിതത്തെ നിശ്ചലമാക്കിയെങ്കിലും മാധ്യമങ്ങളുടെ പ്രാധാന്യവും ജോലിയും വർദ്ധിക്കുകയാണ് ചെയ്തത്.  ‘എസ്സെൻഷ്യൽ’ കാറ്റഗറിയിൽ തന്നെയാണ് മാധ്യമങ്ങളും എന്ന യാഥാർഥ്യം പൊതു ജനങ്ങൾ മനസ്സിലാക്കിയോ എന്ന ചോദ്യവും പ്രസക്തമാണ്,  വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരായ ജനങ്ങൾ ടി.വിക്കു മുന്നിൽ കൂടുതൽ സമയം  ചെലവഴിക്കുന്നതാണ് കണ്ടത്. അത് പോലെ പത്രമാധ്യമങ്ങളുടെ പ്രാധാന്യവും വർധിച്ചു.  ഈ മാറ്റങ്ങളെപറ്റി  അവർ  സംവദിക്കും.  

ഈ മീറ്റിംഗിന്റെ മറ്റൊരു വലിയ പ്രത്യേകത നോർത്തമേരിക്കയിൽ മലയാള മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും  പങ്കെടുക്കാം എന്നുള്ളതാണെന്ന് പ്രെസ്സ് ക്ലബ് നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്,  ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്,  നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.

ഫെബ്രുവരി 27 ശനിയാഴ്ച  ന്യൂ യോർക്ക് സമയം രാവിലെ 10 മണിക്കാണ് സംഗമം (ഇന്ത്യൻ സമയം രാത്രി 8.30). പങ്കെടുക്കുന്നവർ മാധ്യമസംഗമം.ഓർഗ്/രജിസ്റ്റർ  എന്ന ലിങ്കിൽ (www.madhyamasangamam.org/register) ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകണം.  രെജിസ്ട്രേഷൻ കഴിഞ്ഞാൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബിജു കിഴക്കേക്കുറ്റ് 1-773-255-9777 സുനിൽ ട്രൈസ്റ്റാർ 1-917-662-1122 ജീമോൻ ജോർജ് 1-267-970-4267 

By ivayana