രചന : രാജേഷ്.സി.കെ ദോഹ ഖത്തർ

പണ്ടെല്ലാം…. എഴുത്താണികൾ,
പറഞ്ഞിരുന്നു. താളിയോലയിൽ,
പരിശുദ്ധ പ്രണയബന്ധങ്ങൾ
നുരയുകയാണ്പ്രണയം
സ്പടിക പാത്രത്തിലായ്
കുടിച്ചുകൂത്താടുകയാണ്
പ്രണയം നഗരങ്ങളിൽ
എന്തിനും തയ്യാറായി
പ്രേമപേക്കോലങ്ങൾ
പറിഞ്ഞ ജീൻസിനുമുമ്പിൽ
തളർന്നു തുളസിക്കതിർ
അപ്രത്യക്ഷമാകുന്നു
പരിശുദ്ധ പ്രണയബന്ധങ്ങൾ
ആൽക്കഹോളും
ഇന്റർനെറ്റും
മാംസദാഹവും
പ്രണയത്തിൻ അരങ്ങു
തകർക്കുന്നു ദൈവമേ
ഗ്രാമത്തിൽ പോലും
കാണുവാനില്ല
പരിശുദ്ധ പ്രണയബന്ധങ്ങൾ
പരസ്പരം തേച്ചിട്ട്
കയ്യും കൊടുത്തിട്ടു
സംസ്കാരമില്ലാത്ത
കാര്യമായീ പ്രണയം..
നുരയുകയാണ്പ്രണയം
സ്പടിക പാത്രത്തിലായ്
പണ്ടെല്ലാം…. എഴുത്താണികൾ,
പറഞ്ഞിരുന്നു. താളിയോലയിൽ,
പരിശുദ്ധ പ്രണയബന്ധങ്ങൾ
ആത്മാർത്ഥമായി.
പിന്നീടത്പത്രത്തിലേക്ക്‌,
മാസികകൾ തകർക്കുകയായിരുന്നു.
എത്ര പേർ ഗ്രന്ഥശാലകളിൽ,
ഇണപ്രാവുകൾ പോൽ,
കാലമേ നീ സാക്ഷി..
ആത്മാർത്ഥത കുറയുന്നുവോ..
പ്രണയത്തിന്,

രാജേഷ്.സി.കെ

By ivayana