രചന : പ്രകാശ് പോളശ്ശേരി.

മൊട്ടിട്ടു വന്നിതൾ വിരിഞ്ഞ നമ്മുടെ
ഹൃദയബന്ധത്തിനെന്തു വ്യാപ്തിയാണ്
അതിലൂടെ വിശാലമായെത്തിയ നമ്മുടെ
അനുഭൂതികൾക്കെന്തു ചന്തമാണ്.

പയ്യാമ്പലത്തിൽ നിന്നുണർന്നു വന്നൊരു
പ്രണയഭാവങ്ങളെത്ര തീഷ്ണമാണ്
അതിലൂടെ ഒഴുകി നടന്നു നാം പിന്നീട്
കാളികാവ് തെയ്യത്തിൻ പുറകെയാണ്

തെയ്യങ്ങൾതന്നുടെആത്മഭാവങ്ങളൊക്കയും
ഒരു ജനതയോടൊത്തു പുലർന്നതാണ്
രാജരാജേശ്വരക്ഷേത്രസന്നിധിയിൽപിന്നെനാം
സന്ധ്യമയങ്ങുംനേരം തൊഴുതതാണ്

കൃഷ്ണ സങ്കൽപ്പങ്ങളും മഹാമായ
സങ്കൽപ്പങ്ങളുംസങ്കലനരൂപത്തിൽ
അലിഞ്ഞപുണ്യമെന്നു കേട്ടതു
സത്യമാം പാടിപതിഞ്ഞതുമായിടാം
ക്ഷേത്രത്തിൽ പുറത്തുള്ള വലിയകുള

മെത്ര ശുദ്ധവും ഭംഗിയും ചേർന്നതാണ്
ഒരു ജനത തന്നുടെ സംസ്കാര പ്രതീകം
എന്തെന്തോർമ്മകൾ പങ്കിടുന്നു.

പിന്നെ നാം നമ്മുടെ യാത്ര തുടർന്നത്
ബക്കുളതന്നുടെ സ്നേഹത്തിലേക്ക്
അവിടുത്തെ ശുദ്ധസ്നേഹത്തിൽ,കൈ –
കൾ കൂപ്പി വിടപറഞ്ഞെത്തി നാം നാട്ടിലേക്ക്.

പ്രകാശ് പോളശ്ശേരി.

By ivayana