രാജ്യത്ത് കൊവിഡ് 19 സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ സ്ഥിരീകരിച്ചതോടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. പുതിയ വകഭേദങ്ങൾ അതിവ്യാപന ശേഷിയുള്ളതാണ്. സൗത്ത് ആഫ്രിക്കൻ വകഭേദം നാലുപേരിലും, ബ്രസീലിയൻ വകഭേദം ഒരാളിലും കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു. യുഎകെ വകഭേദം ഇന്ത്യയിൽ 187 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. യുകെ, യൂറോപ്പ് മിഡിൽ ഈസ്റ്റ്എന്നിവിടങ്ങളിൽ നിന്നും നേരിട്ടോ മാറിക്കയറിയോ വരുന്നവർ 14 ദിവസത്തെ യാത്രാ വിവരങ്ങൾ വെളിപ്പെടുത്തണം. യാത്ര പുറപ്പെടുന്നതിന് 76 മണിക്കുറുകൾക്ക് മുൻപ് നടത്തിയ ആർടിപിസിആർ പരിശോധന നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം.

എന്നാൽ കുടുംബത്തിൽ മരണം സംഭവിച്ചതിനെ തുടർന്നുള്ള യാത്രകൾക്ക് ഈ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ഇന്ത്യയിലേയ്ക്ക് വരാൻ ആഗ്രഹിയ്ക്കുന്നവർ, കൊവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും 72 മണിക്കൂറുകൾക്ക് മുൻപ് ചെയ്ത ആർടിപിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രയ്ക്ക് മുൻപ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകിയാൽ അത് ക്രിമിനൽ കുറ്റമായി പരിഗണിയ്ക്കും. യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവർ ഇന്ത്യയിലെത്തിയ ശേഷം സ്വന്തം ചിലവിൽ ആർടിപിസിആർ പരിശോധന നടത്തണം എന്നിങ്ങനെയാണ് പുതിയ മാർഗനിർദേശങ്ങൾ.

By ivayana