രചന – അമിത്രജിത്ത്

സ്വപ്നത്തില്‍
യുഗ്മ ഗാനങ്ങളുടെ
പശ്ചാത്തലത്തില്‍
അവന്റെ
നഷ്ടപ്രണയങ്ങളെ
തേടി പിടിച്ചു ചങ്ങലക്കിട്ടു .
ഓർമ്മകൾ നിറച്ച
കളിയോടങ്ങൾ
എത്രത്തോളം
ഒഴുക്കി വിട്ടാലും
വീണ്ടും ആ തീരത്ത്
വന്നണയാറുണ്ട് .
ബോധവും ഉപബോധവും
തമ്മിലുള്ള കൂടികാഴ്ചയില്‍ സംസാരിച്ചത് ,
അവര്‍ അറിയാതെ
അവരെ ചതിക്കുന്ന
സ്വപ്നങ്ങളെ കുറിച്ചായിരുന്നു .

പ്രണയവും വിരഹവും
ഒരുമിച്ചു പെയ്യും നിലാവിൽ
പിന്നിടുന്ന വഴികളിൽ
കാണാന്‍ കൊതിക്കുന്നൊരാ
മുഖം തിരയുന്നവന്‍, പരിചിതം
അല്ലാത്ത ഓരോ മുഖത്തും
പ്രതിഫലിക്കുന്നതോ
പ്രണയിനീ ഭാവങ്ങള്‍,
ഓരോ മുഖവും
പിന്നിലേക്ക്‌ മറയുമ്പോഴും
മനസ്സ് ചോദിക്കുന്നു
ഒരു വേള ,
അവളെ തിരയുന്നത്
എന്തിനു വേണ്ടിയാവണം ?.

അമിത്രജിത്ത്

By ivayana