എഡിറ്റോറിയൽ.

ശിവരാജന്‍ കോവിലഴികം.

1971 മെയ്‌ 20 കുണ്ടറ പെരുമ്പുഴയില്‍ ജനനം. അച്ഛന്‍ വി,ചെല്ലപ്പന്‍,അമ്മ സരസ്സമ്മ .പഠനം S,N,S,M,H,S ഇളമ്പള്ളൂര്‍,ശ്രീനാരായണ കോളേജ് കൊല്ലം . 6 വര്‍ഷക്കാലം മലേഷ്യയിലും ,തുടര്‍ന്ന് 12 വർഷമായി
സൗദി കനേഡിയന്‍ മൈനിംഗ് (C,I,T ജിദ്ദ ),കമ്പനിയില്‍ അസ്സിസ്റെന്റ്റ് ഡ്രില്ലെര്‍ ആയി ജോലിനോക്കിവരുന്നു.

2014-ല്‍ എഴുത്തിന്റെ ലോകത്തേക്ക്.
ഓണ്‍ലൈന്‍ കവിത, കഥാമത്സരങ്ങളില്‍ എഴുപതിലേറെ പുരസ്ക്കാരങ്ങളും സമ്മാനങ്ങളും നേടിയിട്ടുണ്ട് .

ആദ്യ കവിത സമാഹാരം -രാവണകാണ്ഡം -പ്രഭാത് ബുക്ക്സ് പ്രസിദ്ധീകരിച്ചു
തത്ത്വമസി സുകുമാര്‍ അഴിക്കോട്പുരസ്ക്കാരവും
ഈസ്റ്റ്‌ കോസ്റ്റ് കവിത രചനാ പുരസ്ക്കാരം ,
പ്രവാസി കൂട്ടായ്മയായ S,A,F,C,A നടത്തിയ കവിത രചനയില്‍ O,N,V പുരസ്കാരവുംപുനലൂർ ജനകീയ കവിതാവേദി പുരസ്കാരം
സാഹിതി സംഗമവേദിയുടെ പ്രഥമ സാഹിതി പുരസ്കാരം 2020
കഥാ രചനയിൽ ഡി ,സുകുമാരൻ മെമ്മോറിയൽ പുരസ്കാരം
ശ്രീ ഓ,വി,വിജയൻ സ്മാരക ലേഖന പുരസ്കാരം
ഹരിശ്രി പരിസ്ഥിതി കവിത രചനാമത്സരത്തിലും
അംഗീകാരം നേടി .

ഓണ്‍ലൈന്‍ മീഡിയകളിലും , അച്ചടി മാധ്യമങ്ങളിലും രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
15 ലേറെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ പുറത്തിറക്കിയ കവിതാസമാഹാരങ്ങളില്‍ കവിതകള്‍ പ്രസീദ്ധീകരിച്ചുകൂടാതെ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് കഥകള്‍ ,കവിതകള്‍ രചിച്ചു ശ്രദ്ദേയമായ നേട്ടം കൈവരിച്ചു.

ചെമ്പഴുക്ക

അക്കുത്തിക്കുത്താനവരമ്പില്‍
ചൊല്ലിമറച്ചൊരു മാണിക്യം
കണ്ടുപിടിച്ചാല്‍ അയ്യോ തോറ്റു
മറവിയിലിന്നൊരു ചെമ്പഴുക്ക !!

പാറിവരുന്നവര്‍ കേളിത്തട്ടില്‍
പാറാവിന്നൊരു തുണയുണ്ടേ
ചാടിമറിഞ്ഞുകുതിച്ചുവരുമ്പോള്‍
ഉപ്പും ചപ്പയുമാകല്ലേ .

കണ്ണുകള്‍ പൊത്തിയ കളിയില്‍ വിരുതന്‍
കള്ളക്കണ്ണാല്‍ നോക്കുമ്പോള്‍
കണ്ടുപിടിച്ചവന്‍ കൂകിവിളിച്ചു
കള്ളക്കളിയെന്നുച്ചത്തില്‍ .

ഉന്തിനടന്നു കളങ്ങള്‍ ചാടി,
തെല്ലൊരു കോലാഹലവുമൊരുക്കി
കൂട്ടുംവെട്ടി, മിണ്ടാതിത്തിരി
കാട്ടും കോപം, പിന്നെയിണങ്ങും.

ഓലപ്പീപ്പിയിലോലപ്പന്തില്‍,പ്ലാവില-
ത്തൊപ്പിയിലുണ്ടൊരു ബാല്യം
മഞ്ചാടിക്കുരു,പൊട്ടിയ വളകള്‍ ,
ഓര്‍മ്മകളിത്തിരി നോവും സുഖവും.

ഓടുംപന്തെറി, കുട്ടിയും കോലും
ഗോഷ്ടികള്‍ കാട്ടും ഗോലികളിയും
മുങ്ങാംകുഴിയും കബഡികളിയും
എന്തൊരുചേലാ കുയിലിന്‍നാദം .

തുമ്പികളില്ലൊരു തുമ്പയുമിന്നിനി
തുള്ളിമറിഞ്ഞൊരു ബാല്യങ്ങളുമേ
ബന്ധുരപോലൊരു പൈതല്‍ കൂട്ടില്‍
തേങ്ങുന്നിന്നൊരു അരുതിന്‍ചൂടില്‍.

ശിവരാജന്‍ കോവിലഴികം

By ivayana