ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വെള്ളിയാഴ്ച. ജിഎസ്ടി, ഇന്ധന വിലവര്‍ദ്ധനവ് എന്നിവയില്‍ പ്രതിഷേധിച്ച് നത്തുന്ന ബന്ദില്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടണം എന്നാണ് സംഘടനയുടെ ആഹ്വാനം.

ഭാരത് ബന്ദിന് രാജ്യത്തുടനീളമുള്ള 40,000 വ്യാപാര സംഘടനകള്‍ പിന്തുണ നല്‍കിയതായാണ് സിഐഐടിയുടെ അവകാശവാദം. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് എട്ടുമണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും.

അതേസമയം, ഭാരത് ബന്ദ് കേരളത്തില്‍ കാര്യമായ ചലനമുണ്ടാക്കില്ല. സംസ്ഥാനത്തെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

By ivayana