മീറാ ബാനു.

ഇന്ന് മനുഷ്യനേക്കാൾ അല്ലെങ്കിൽ
അവന്റെ ജീവനേക്കാൾ
അവൻ പ്രാധാന്യം നൽകുന്ന ഒന്നായി കഴിഞ്ഞിരിക്കുന്നു മതങ്ങൾ.
ഒരുപാട് മതങ്ങളും അതിന്റെ ഇതര
വിഭാഗങ്ങളായി പല വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ട്ടാനങ്ങളുമൊക്കെ
വച്ചു പുലർത്തുന്നവരാണ് നമ്മളെന്ന മനുഷ്യർ.
നാമോരുത്തരും ഓരോ മതത്തിൽ വിശ്വസിക്കുന്നവാരാണ്.

ആ മതം അനുശാസിക്കുന്ന നിയമാവലികളൊക്കെ ഒരുപരിധിവരെ പാലിക്കപെടുന്നവരുമാണ്.
▪️നാമോരുത്തർക്കും ഇതേ മതം
എന്തൊക്കെ പ്രൊവൈഡ് ചെയ്യുന്നുണ്ട്
ആലോചിച്ചിട്ടുണ്ടോ ?
▪️അറ്റ്ലീസ്റ്റ് ഈ മതങ്ങൾ നമുക്ക് നമ്മുടെ സ്വാതന്ത്ര്യത്തെയെങ്കിലും നേടി തരുന്നുണ്ടോ.?
ഒറ്റ ജാതി അത് മനുഷ്യനാണ്
അതില് രണ്ടേ രണ്ട് വിഭാഗം
ആണ്, പെണ്ണ്
ഇതൊക്കെ പറയുമ്പോ പറയാംന്നേ ഉള്ള്
അവനവന്റെ അഭിപ്രായങ്ങള് പോലും പറയാൻ നമുക്കൊന്നും കഴിയില്ല
അത്തരം ഒരു ചട്ടക്കൂടിലായി പോയി നമ്മളൊക്കെ വളർന്നതും…… ജീവിക്കുന്നതും
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട്‌ അദ്ദേഹത്തിന്റെ പോസ്റ്റിൽ ഞാൻ ചോദിച്ച ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു.

  1. എന്താണ് മതം?
  2. എന്താണ് മതം പഠിപ്പിക്കുന്നത് ?
  3. എങ്ങനെയാണ് മതത്തെ അറിയേണ്ടത് ?
    ആ സുഹൃത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു
    1.എന്താണ് മതം..?
    നീ ജനിക്കുമ്പോൾ മുതൽ നിന്റെ മാതാപിതാക്കൾ നിന്നിൽ അടിച്ചേൽപ്പിക്കുന്ന അമിതമായ വിശ്വാസമാണ് മതം…
  4. എന്താണ് മതം പഠിപ്പിക്കുന്നത്…?
    നിന്റെ മതം നിന്നെ പഠിപ്പിക്കുന്നത് നിന്നെ സൃഷ്ടിച്ച ഒരു ദൈവം ഉണ്ടെന്നും ആ ദൈവത്തിൽ മാത്രം വിശ്വാസിക്കാനും…
    ആ ദൈവത്തെ അനുസരിച്ചു നടക്കാനുമാണ്
    എന്നാൽ മാത്രമേ മരണശേഷം ഉള്ള നിന്റെ ജീവിതം സന്തോഷമായിരിക്കുകയുള്ളു …
  5. എങ്ങനെയാണ് മതത്തെ തിരിച്ചറിയേണ്ടത് ?
    നീ ഒരു മതത്തിൽ വിശ്വാസിക്കുന്നുണ്ടെങ്കിൽ അത് പോലെ തന്നെ മറ്റുള്ള മതത്തിൽ വിശ്വസിക്കാനും ഉൾകൊള്ളാനും കഴിയണം…

🔸തികച്ചും ന്യമായായ ചോദ്യങ്ങളും വളരെ ലളിതമായ ഉത്തരങ്ങളും. അല്ലേ.?.
🔹എന്റെ കാഴ്ച്ചപ്പാടിൽ മതം എന്ന് പറയുന്നത്
വ്യക്തമായ ഒരു രാഷ്ട്രീയമാണ്,
അല്ലെങ്കിൽ അത്തരക്കാർ കെട്ടിപൊക്കുന്ന
അവരുടേതായ ആവശ്യങ്ങളുടെ ഒരു
പുറംചട്ട മാത്രമാണ്

മനുഷ്യന്‍റെയുള്ളിലെ പ്രതീക്ഷയേയും, ആഗ്രഹങ്ങളെയും പരമാവധി ചൂഷണം ചെയ്യുകയും മൊതലാക്കുകയും ചെയ്യാൻ ഒരു കൂട്ടം ആളുകൾ സൃഷ്ടിച്ചെടുത്ത ഒരു മറയാണ് മതമെന്ന് നിസ്സംശയം പറയാം
ഒരു മതവും മനുഷ്യനെയോ മനുഷ്യ രാശിയെയോ രക്ഷിച്ചതായോ
മനുഷ്യർക്ക് പ്രാധാന്യം നല്കുന്നതായോ പാവപ്പെട്ടവന് അന്നം, വസ്ത്രം, രക്തം, അവശ്യ സാധങ്ങൾ എന്നിവയോ നല്കിയതായോ
ഒരാളെ പോലും സംരക്ഷിച്ചതായോ രക്ഷപ്പെടുത്തിയതായോ
ഞാനിന്നുവരെ കേട്ടിട്ടില്ല

മനുഷ്യവര്‍ഗത്തെ നാശത്തിലേക്കോ വര്‍ഗീയവിദ്വേഷത്തിലേക്കോ കൊലപാതകത്തിലേക്കോ വളരെവേഗം നയിക്കുവാന്‍ ഈ മതങ്ങളിലുണ്ടാകുന്ന അമിത വിശ്വത്തിനു സാധിക്കുകയും ചെയ്യുന്നു
ഓരോ മതവും സ്വയം ദൈവത്തെ സൃഷ്ടിക്കുന്നു,

ഞാൻ ഹിന്ദുവാണ്
ദേവിയും ലക്ഷ്മിയും ശിവനും
വിഷ്ണുവും അയ്യനും എനിക്ക്
ഞാൻ ഇസ്‌ലാമാണ്
അള്ളാഹു എന്റെ കൂടെയാണ്
ഞാൻ ക്രിസ്ത്യൻ ആയത് കൊണ്ട്
കർത്താവും മറിയവും എന്റെ കൂടെയാണ്

ഒരാവശ്യo വരുമ്പോ ഇന്നേവരെ നമ്മളിതിൽ ആരെയെങ്കിലും കണ്ടിട്ടുണ്ടോ.?
ഇല്ല . മനുഷ്യരെ മാത്രമേ കണ്ടിട്ടുള്ളു
റൈറ്റ് …. ശെരിയല്ലേ ?
ഒരു ഹോസ്പിറ്റൽ കേസിൽ
ബ്ലഡ്‌ തരാൻ ഇതിൽ ആരാ വന്നിട്ടുള്ളത് ?
കർത്താവ് വന്നോ, ദേവിയോ ലക്ഷ്മിയോ വന്നോ പടച്ചറബ്ബ് വന്നോ
ഇല്ല അവർക്കൊന്നും അതല്ല പണി.

വരുന്നത് പച്ചയായ മനുഷ്യരാണ്
എന്നാലും നമുക്ക് മതം വിട്ടൊരു കളിയുമില്ല
സ്വന്തം നിലനില്‍പ്പിനും താല്പര്യങ്ങള്‍ക്കും മാത്രo പ്രാധാന്യം നൽകണം
മതത്തെ കെട്ടിപിടിച്ചു നമുക്ക് എത്രനാൾ ജീവിക്കാൻ കഴിയും…..
ഒരു മതവും
ഒരുകാലത്തും മറ്റൊരു മതത്തേയോ
ആശയങ്ങളെയോ കാഴ്ചപ്പാടുകളെയോ അംഗീകരിക്കാൻ പോകുന്നില്ല എന്നത് ഒരു സത്യം മാത്രമാണ്
ഒരിക്കലും നമ്മൾ അംഗീകരിക്കാത്ത സത്യം

കുഞ്ഞിലേ മുതൽക്കേ സ്കൂളുകളിൽ എല്ലാമതങ്ങളെയും പറ്റി പഠിപ്പിക്കണം
ഓരോ മതവും എന്താണെന്നും അവ അനുശാസിക്കുന്നത് എന്തൊക്കെയാണെന്നും അനുഭവങ്ങളിലൂടെ
ഓരോ കുഞ്ഞും പഠിക്കണം
പിന്നീട് വരുന്ന തലമുറകൾ മനുഷ്യരെ സ്നേഹിക്കും
ഒരുപക്ഷെ പിന്നീട് അവരിൽ
ജാതിയുടെ വിത്തുകൾ പൊട്ടി മുളയ്ക്കുകയുണ്ടാകില്ല. ..

ഓരോ മതങ്ങളുടെയും അടിത്തറ എന്ന് പറയുന്നത് ഒട്ടനവധി മിത്തുകള്‍ കൊണ്ട് സമ്പന്നമാണ്,
ഒരുപയോഗവുമില്ലാത്ത വെറും മിത്തുകൾ മാതിരി.
അതുകൊണ്ട് തന്നെ മതത്തെ പിന്തുടരുന്ന അന്ധമായി വിശ്വസിക്കുന്ന മനുഷ്യന്‍റെ രക്ഷ എന്ന് പറയുന്നത് ഒരു മിത്തായിതന്നെ തുടരുകയും ചെയ്യും ..

By ivayana