രചന : എം. എം. ദിവാകരൻ

പെണ്ണിനെ.. വന്ന ചെറുക്കനും കൂട്ടരും നല്ലോണ്ണം കണ്ടു..
ഉഗ്രൻ കാപ്പികുടിയും കഴിഞ്ഞു….
നാട്ടു നടപ്പനുസരിച്ചു ഒരു മുറിയിൽ തനിച്ചാക്കി വാതിലും മെല്ലെ ചാരി…
ഇനി അവർക്കു രണ്ടു പേർക്കും പരസ്പരം ചോദിക്കാനും പറയാനും ഒള്ളതൊക്കെ ആകട്ടെ.. അല്ലെ… അല്ലപിന്നെ…

അവരുടെ സംസാരം കഴിഞ്ഞു…
ചെറുക്കൻ വിയർത്തു കുളിച്ചു വെളിയിൽ വന്നപ്പോൾ ആ മുഖത്തു
നിഷ്കളങ്കത കളിയാടിയിരുന്നു!
പെണ്ണ് വിയർത്തുമില്ല ; കുളിച്ചുമില്ല,.
താമസിക ഭാവം ആയിരുന്നു ആ മുഖ ഭാവത്തിന്!
പെണ്ണിന്റെ അച്ഛൻ പറഞ്ഞു: മോളോട് ചോദിച്ചിട്ട് വിവരം പറയാം.
ചെറുക്കൻ പറഞ്ഞു: മോളോട് ചോദിക്കുകയും ഒന്നും വേണ്ട… ട്ടോ… മോൾക്ക്‌ എന്നെ ഇഷ്ടമല്ല പോലും !

അതെന്താ മോൾ അങ്ങനെ പറഞ്ഞെ..
ചെറുക്കന്റെ അച്ഛനും അമ്മയും ചോദിച്ചു :
അതൊക്ക വഴിയെ പറയാം.
ചെറുക്കനും കൂട്ടരും പോയി മറഞ്ഞു…

അച്ഛനും അമ്മയും മകളോട് ചോദിച്ചു: എടീ ആ ചെറുക്കനു എന്തിന്റെ കൊറവാ,,,
കാണാൻ സുന്ദരൻ, നല്ല ജോലി, സ്വന്തം വീടും പറമ്പും ഒക്കെ ഉണ്ട്…
അറിഞ്ഞിടത്തോളം തങ്കപ്പെട്ട സ്വഭാവം… ഇതിൽ കൂടുതൽ എന്ത് വേണം…
മകൾ: ഇതിൽ കൂടുതൽ എന്ത് വേണോന്നോ..!
ഞാൻ അവനോടു ചോദിച്ചു: വിവാഹം കഴിഞ്ഞാൽ നമ്മൾ വേറെ താമസിക്കുമോ… അതോ അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുമോ?
അവൻ എടുത്ത വായിൽ പറയാ.. അച്ഛന്റെയും അമ്മയുടെയും മരണം വരെ അവരെ വിട്ടു മാറി കഴിയുകയില്ല… സത്യം..

അതിന്റെ അർത്ഥം ഈ ഞാൻ അമ്മായി അമ്മ പോരും കേട്ട് കഴിയണം.. അല്ലെ.. അവരുടെ കാര്യങ്ങളെല്ലാം ഞാൻ നോക്കണം അല്ലെ..
അതിനു ഈ എന്നെ കിട്ടില്ല…….അല്ല പിന്നെ..
പിന്നെ ഞാൻ അവനോടു ചോദിച്ചു: സിഗരട്ട്
വലിക്കുമോ?
ഇല്ല…
കള്ളു കുടിക്കുമോ..?
ഇല്ല….

ചില സാഹചര്യങ്ങളിൽ ഇതൊക്കെ ചെയ്യേണ്ടി വന്നാൽ… ചെയ്യേണ്ടേ?
ഹും…. അവൻ പറയുക … അതിനൊന്നും അവനെ കിട്ടില്ല എന്ന്…
അവസാനം ഞാൻ ചോദിച്ചു:
മുഖപുസ്തകം (ഫേസ് ബുക്ക്‌) ഉപയോഗിക്കുന്നുണ്ടോ?
അവൻ പറയുന്നു… ഇതിനൊന്നും അവന്റെ സമയം പാഴാക്കാൻ ഇഷ്ടമല്ല എന്ന്…
ഈ കാലത്ത് “വാട്ട്സ്ആപ് ” പോലും ഉപയോഗിക്കാത്ത ഏതെങ്കിലും പുരുഷന്മാരുണ്ടോ ഈ ദുനിയാവിൽ…?
അതു പോലും ആ പഹയനു ഇഷ്ടമല്ല …
ഇങ്ങനെയൊക്കെയുള്ള ഒരു മരുമകനെയാണോ എന്റെ അച്ഛനും അമ്മയും ഇഷ്ടപ്പെടുന്നത്? പറയൂ..


നോ.. നോ… ഐ ഡോണ്ട് ലൈക്‌ ദിസ്‌ ടൈപ്പ് ഓഫ് യുസ് ലെസ്സ് ഗയ്‌സ് !
( No… No.. I don’t like this type of useless guys !!)
മകൾ തറ തല്ലിപൊളിക്കും മാതിരി നടന്നകന്നു..
(പെൺകുട്ടികൾ നടക്കുമ്പോൾ തറയിൽ ചവിട്ടി ശബ്ദം വന്നാൽ ആ പെൺകുട്ടി ജഗജെല്ലി ആണെന്ന് ജ്യോതിഷം!)

എം. എം. ദിവാകരൻ

By ivayana