CR Sreejith Neendoor

A Space for Art

കോട്ടയം നഗരം വിട്ട് കലകളുടെ ആഘോഷിക്കല്‍പ്രാന്തദേശങ്ങളിലേയ്ക്ക് വരുന്നത് നല്ലതാണ്പ്രത്യേകിച്ചും ചിത്രകലകളെ അത്ര പരിചിതമല്ലാത്ത ഗ്രാമങ്ങളിലേയ്ക്കാകുമ്പോള്‍!അതും ഏറ്റുമാനൂരിന്‍റെ നടുവില്‍ത്തന്നെയാകുമ്പോള്‍!പ്രസാദേട്ടന്‍റ വീടു തന്നെ ഗാലറിയായി മാറിയിരിക്കുകയാണ്!!!

ഇതൊരു അസാധാരണ കാഴ്ചയാണ്..അങ്ങനൊരു ധൈര്യം ഈ മനുഷ്യന് എങ്ങനെ വന്നോ എന്തോ? ആശങ്കപ്പെടാന്‍ കാരണം വേറൊന്നുമല്ല..കലയുമായി ഇടപെട്ട് പോരുന്നവരുടെ പ്രവചനാതീതസ്വഭവം കൊണ്ടാണ്!

പഴയവര്‍,അല്പംകൂടി പഴയവര്‍,പുതിയവര്‍ ഈ മൂന്നു തരക്കാരുടെ കലയുടെ കലഹമില്ലാ Space ആണ് ഇതെന്നത് അത്ഭുതകരമാണ്!നാല്പതുപേരോളമാളുകളുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്.അക്കാദമിജേതാക്കളുടെ മത്സരമാണെന്ന് തോന്നിയാല്‍ അതിശയപ്പെടാനില്ല!അങ്ങ്തുടങ്ങി ഇങ്ങ് തീരുന്ന കേരളത്തിലെ എണ്ണംപറഞ്ഞവരാണ് പലരും..

പ്രദര്‍ശനം ഈ മാസം 31 അവസാനിക്കുമെങ്കിലും തിരികെപ്പോകുന്ന ഒരു വര്‍ക്കിന്‍റെയും സ്പെയ്സ് ഒഴിച്ചിടാന്‍ ഉദ്ദേശമില്ല..ആകയാല്‍ ആര്‍ക്കും എപ്പോഴും ചിത്രകലയോട് സംവദിക്കാന്‍ ഇവിടെ ‘ഇടം’ ഉണ്ട്ഏറ്റുമാനൂര്‍ ബൈപാസ്റോഡിലാണ് ഈ അസാധാരണ മനുഷ്യന്‍റെ ‘ഇടം’..

ഏറ്റുമാനൂരില്‍ നിന്ന് സുമാര്‍ ഒന്നര കോലോമീറ്ററേ ഇവിടേയ്ക്കുള്ളൂപ്രസാദേട്ടാ.. ആശംസകള്‍…

T S prasad…

By ivayana