രചന : രാജു കാഞ്ഞിരങ്ങാട്*

ആനന്ദത്തിനും, വേദനയ്ക്കുമപ്പുറം
ഒരവസ്ഥയുണ്ടോ?!
ഉണ്ടെന്നാണ് ചില ജീവിതങ്ങൾ
ജീവിച്ചു കാണിച്ചുതരുന്നത് !

വാക്കുകൾ ലോപിച്ച് ലോപിച്ച്
മൂകത മുഴച്ചു നിൽക്കുമ്പോൾ
മനസ്സിനകത്ത് ഒരു ഡെവലപ്പിങ്
ഡാർക്ക് റൂം രൂപം കൊള്ളുന്നുണ്ടാകാം!

ഏതോ ഒരു ചിന്താരൂപം അവരോട്
സംസാരിക്കുന്നുണ്ടാകാം
നിർവ്വികാരതയുടെ മൂടുപടത്തിനുള്ളിൽ
നിർവ്വാണസുഖം അനുഭവിക്കുന്നുണ്ടാകാം

തൃഷ്ണകളില്ലാത്ത കൃഷ്ണമണികൾ –
നിങ്ങൾ കണ്ടിട്ടുണ്ടോ?
വാക്കുകളില്ലാതെ ചുണ്ടുകൾ സംസാരി
ക്കുന്നത് കണ്ടിട്ടുണ്ടോ?
അകത്തളങ്ങളിൽ അടയാളപ്പെട്ടുകിടക്കുന്ന
ചില ജീവിതങ്ങൾ
ആനന്ദത്തിനും, വേദനയ്ക്കുമപ്പുറം നിന്നു
കൊണ്ട്
ജീവിതമെന്തൊന്ന് ജീവിച്ചു കാണിച്ചുതരുന്നുണ്ട് നമുക്ക്.

By ivayana