ഫൊക്കാനയുടെ ട്രഷററും അമേരിക്കൻ  മലയാളികളുടെ പ്രിയങ്കരനും പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ സജിമോൻ ആന്റണിയുടെ ഭാര്യ പിതാവ്   തൃശൂർ ,പഴുവിൽ പുത്തൂർ വർഗീസ് കൊച്ചപ്പൻ(73)  അന്തരിച്ചു. അദ്ദേഹം  റിട്ടയേർഡ് BHEL എംപ്ലോയീ ആയിരുന്നു ,1969 മുതൽ ഭോപ്പാലിൽ  സ്ഥിര താമസമാണ്.

ഭര്യ മറിയാമ്മ പി.ജെ (ഹൗസിങ്ങ് ബോർഡ് റിട്ടയേർഡ് എംപ്ലോയീ )  മക്കൾ : ഷീന സജിമോൻ , ഷാജു പി. കെ.
മരുമക്കൾ : സജിമോൻ ആന്റണി , ലിസ ഷാജു .കൊച്ചുമക്കൾ : ഇവ  എസ് . ആന്റണി, എവിൻ എസ് . ആന്റണി, ഇതൻ എസ് . ആന്റണി, സ്റ്റീഫൻ ഷാജു , സ്റ്റീവ് ഷാജു.

സംസ്‌കാര ശ്രുഷകൾ വ്യാഴാഴ്ച  3 -26 -20  രാവിലെ 10 മണിക്ക് ഭോപ്പാലിലെ വീട്ടിൽ നിന്നും ആരംഭിച്ചു   ഇൻഫന്റ് ജീസസ് കാത്തലിക് ചർച്ച്  ദേവാലയത്തില്‍ വച്ച് നടത്തുന്ന  ശുശ്രൂഷകള്‍ക്കുശേഷം സംസ്‌കാരം.  

പുത്തൂർ വർഗീസ് കൊച്ചപ്പന്റെ  നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ സെക്രട്ടറി ടോമി കോക്കാട്ട്,ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.  മാമ്മൻ സി ജേക്കബ്, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ   , എക്സി. കമ്മിറ്റി, നാഷണൽ കമ്മിറ്റി  എന്നിവർ അഗാധ ദുഃഖം രേഖപ്പെടുത്തി.

By ivayana