ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കാനഡയിൽ  നിന്നുള്ള ട്രസ്റ്റി ബോർഡ് മെംബെർ    കുര്യന്‍ പ്രക്കാനത്തി നെയും,ഇലക്ഷന്‍ കമ്മിറ്റി  മെംബേര്‍സ് ആയി ട്രസ്റ്റി ബോര്‍ഡ് വൈസ്  ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പി നേയും, ട്രസ്റ്റി ബോർഡ് മെംബെർ  ബെന്‍ പോളിനെയും  തിരഞ്ഞെടുത്തതായി  ട്രസ്റ്റീ ബോര്‍ഡ് ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബ്  അറിയിച്ചു.

ലോക കേരള സഭ മെംബറും , പ്രവാസികളുടെ രാഷ്ട്രീയപ്രവേശനം എന്ന ആവിശ്യവുമായി   കേരള നിയമസഭയിലേക്ക് മത്സരത്തിന്റെ ഗോദായില്‍  അങ്കപടപുറപ്പാടിനൊരുങ്ങി പ്രവാസി ലോകത്തും കേരളത്തിലും നിറസാന്നിധ്യമായ കുര്യന്‍ പ്രക്കാനം  കാനഡയിലെ പ്രമുഖ സംഘടനയായ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ പ്രസിഡന്‍റ് ആണ്.  വിജയകരമായി പത്തുവര്ഷം പൂര്‍ത്തിയാക്കിയ  പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്രുട്രോഫിവള്ളംകളിയുടെ നെടുനായകനാണ് ഇദ്ദേഹം. നോര്‍ത്ത് അമേരിക്കയിലെ ആദ്യ ഓണ്‍ലൈന്‍ ചാനലായ മലയാള മയൂരം ടി വി യുടെ സ്ഥാപകന്‍, പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ , തുടങ്ങി വിവിധ മേഘലയില്‍ ശ്രീ പ്രക്കാനം പ്രവാസി ലോകത്ത്സജീവമാണ്.

ഫൊക്കാനയുടെ  മുൻ സെക്രട്ടറി, എക്സി.വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിൽ    തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം. ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്/ചെയര്‍മാന്‍ കേരളാ എഞ്ചിനീയറിംഗ് ഗ്രാസേക്‌സ് അസോസിയേഷന്‍  പ്രസിഡന്റ് , ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഫൊക്കാനയുടെ ഇപ്പോഴത്തെ  ട്രസ്റ്റീ ബോർഡ് വൈസ്  ചെയർമാനായും , നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, റോക്ക്‌ലാന്റ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനയുടെ  ട്രസ്റ്റിബോര്‍ഡ്   അംഗവും  മെരിലാന്‍ഡില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ്മായാ  ബെന്‍ പോള്‍  6 വര്‍ഷം ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായിരുന്നു. സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ബെന്‍ പോള്‍ വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള കള്‍ച്ചറല്‍ സൊസൈറ്റി (കെ.സി.എസ്.) യുടെ  പ്രസിഡന്റ്, സെക്രട്ടറി, എസ്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.പഠിക്കുന്ന കാലത്തു സ്‌പോര്‍ട്‌സിന്റെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ബെന്‍ പോള്‍ 1988 ലാണ് അമേരിക്കയില്‍ കുടിയേറുന്നത്.

 പുതിയതായി തെരഞ്ഞടുക്കപെട്ട  ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനേയും  ഇലക്ഷന്‍ കമ്മിറ്റി  മെംബേര്‍സിനേയും അഭിനന്ദിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബും സെക്രട്ടറി വിനോദ് കെആർകെയും  അറിയിച്ചു.

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2020  -22   ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുന്നതിനായി എല്ലാ നാപിടികളും സ്വികരിക്കുമെന്നു പുതിയതായി
 തെരെഞ്ഞുടുത്ത ഇലക്ഷന്‍ കകമ്മിറ്റി  അറിയിച്ചു.

By ivayana